കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർഥിെയ ചെയർമാൻ കെ.എം. മാണി പ്രഖ്യാപിക്കും. ഞായറാഴ്ച വൈകീട്ട് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇതിന് മാണിയെ ചുമതലപ്പെടുത്തുകയായി രുന്നു. സ്ഥാനാർഥിയെ സംബന്ധിച്ച് സമവായമുണ്ടാക്കാൻ കഴിയാതായതോടെയാണിത്. നിർണാ യക യോഗങ്ങൾ നടന്ന ഞായറാഴ്ചയും ജോസഫ്-മാണി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത തുടർന്ന ു. അതിനിടെ, പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തന്നെ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ പാലായിൽ മാണിയുടെ വസതിയിൽ ജോസഫുമായി നടന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ധാരണയായെന്നാണ് വിവരം. കേരള കോൺഗ്രസിന് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ താൻ അവകാശവാദം ഉന്നയിക്കില്ലെന്ന ഉറപ്പ് ജോസഫ് നൽകിയതോടെ മാണി അയയുകയായിരുന്നെന്നാണ് സൂചന. വർക്കിങ് ചെയർമാൻ തന്നെ സ്ഥാനാർഥിത്വ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ മറ്റുവഴികളില്ലാത്തതും മാണിയെ വിട്ടുവീഴ്ചക്ക് പ്രേരിപ്പിച്ചു. നേരേത്ത കോട്ടയത്തെ സഭ നേതൃത്വത്തിെൻറ പിന്തുണയും ജോസഫ് ഉറപ്പാക്കിയിരുന്നു. എന്നാൽ, മാണിക്കൊപ്പം നിൽക്കുന്ന വലിയൊരു വിഭാഗം ജോസഫിെൻറ സ്ഥാനാർഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്.
ഞായറാഴ്ച നടന്ന പാർലമെൻററി പാർട്ടി യോഗത്തിലും ജോസഫ് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി. കേരള കോൺഗ്രസിന് ഒരുസീറ്റ് മാത്രമേ നൽകാനാവൂയെന്ന കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ ധാരണയായ യോഗത്തിൽ ജോസഫിനെ പിന്തുണച്ച് സി.എഫ്. തോമസ് രംഗത്തെത്തിയതും മാണിവിഭാഗത്തിന് തിരിച്ചടിയായി. ഇതിനുശേഷം വൈകീട്ട് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ജോസഫ് ഇതേ ആവശ്യം തുറന്നുപറഞ്ഞു. കണ്ണൂരിൽനിന്നുള്ള അംഗം േജായി സെബാസ്റ്റ്യൻ ജനങ്ങൾ ഏൽപിച്ച വിശ്വാസത്തിൽനിന്ന് പിന്മാറി എം.എൽ.എമാർ മത്സരിക്കുന്നത് ശരിയാണോയെന്ന ചോദ്യമുയർത്തി.
വയനാട് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യയും പരോക്ഷമായി ജോസഫിെൻറ ആവശ്യത്തെ എതിർത്തു. മറ്റുചില അംഗങ്ങളും വിമർശനം ഉന്നയിച്ചതായാണ് വിവരം. ഇതോടെ, പാർട്ടി ഒാഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം തീരുമാനം കെ.എം. മാണിക്ക് വിടണമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഇത് കൈയടികളോടെ യോഗം പാസാക്കി. ഒരുമണിക്കൂർ നീണ്ട യോഗത്തിൽ 102 അംഗങ്ങളിൽ 98 പേരും പെങ്കടുത്തു. ഇതിൽ ഭൂരിഭാഗവും മാണി അനുകൂലികളാണ്. ഇൗ സാഹചര്യത്തിലാണ് ജോസഫിെൻറ സ്ഥാനാർഥി നിർണയം നീട്ടിയതെന്നും പറയപ്പെടുന്നു. പാർട്ടി ചെയർമാൻ കെ.എം. മാണി തീരുമാനം പറഞ്ഞുകഴിഞ്ഞതിനാൽ കൂടുതലൊന്നും പറയാനില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റി േയാഗത്തിനുശേഷം പുറത്തിറങ്ങിയ പി.ജെ. ജോസഫ് പറഞു. ജോസഫിനോട് മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.