കോട്ടയം: ഇടതുമുന്നണി പ്രവേശനമടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ പി.ജെ. േജാസഫ് വിഭാഗത്തിെൻറ എതിർപ്പ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർട്ടിയുടെ നിർണായക പദവികളിൽ വിശ്വസ്തരെ പ്രതിഷ്ഠിക്കാൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ നീക്കം. ഒരുമുന്നണിയിലും ഇല്ലാത്ത അവസ്ഥ പാർട്ടിയുടെ നിലനിൽപുതന്നെ ചോദ്യംെചയ്യുന്ന ഘട്ടത്തിൽ ഇടതുപ്രവേശനെത്ത എതിർക്കുന്ന ജോസഫിെൻറ സമീപനമാണ് ഇത്തരമൊരു നിലപാടിലേക്ക് മാണിയെ എത്തിച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തിെൻറ അപ്രമാദിത്വം ഇല്ലാതാക്കാനുള്ള ലക്ഷ്യവുമുണ്ട്. ജോസ് കെ. മാണി എം.പിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ഇൗ മാസം 20നാണ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. നിലവിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റികളെല്ലം ജംബോ കമ്മിറ്റികളാണ്. ജനറൽ സെക്രട്ടറിമാരടക്കം ഭാരവാഹികളുടെ എണ്ണം നൂറിലധികവും. നേതൃനിരയിലെ എണ്ണക്കൂടുതൽ നിർണായക തീരുമാനങ്ങൾക്ക് തടസ്സമാവുന്നുവെന്ന വിലയിരുത്തലുമുണ്ട്. ഇക്കാര്യം ചർച്ചയാക്കിയും ആക്ഷേപമായി ഉയർത്തിയും ഭാരവാഹികളുടെ എണ്ണം കുറക്കാൻ നേരത്തേ തന്നെ നീക്കം ആരംഭിച്ചിരുന്നു. പാർട്ടിയിൽ ലയിച്ച ജോസഫ് പക്ഷത്തിനും പാർട്ടിയിലെത്തി പിന്നീട് പുറത്തുപോയ പി.സി. ജോർജ് വിഭാഗത്തിനും നിരവധി സ്ഥാനങ്ങൾ നൽകിയിരുന്നു.
ഇതിനിടെയാണ് യു.ഡി.എഫ് വിടാനുള്ള തീരുമാനം. ഇതിനെതിരെ ജോസഫ് എതിർപ്പുയർത്തിയതും മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ തനിക്കൊപ്പം ജോസഫ് രാജിവെക്കാതിരുന്നതും മാണിയെ അസംതൃപ്തനാക്കിയിരുന്നു. പിന്നീട് ഇടതുമുന്നണിയിൽ ചേേക്കറാനുള്ള നീക്കത്തിനും ജോസഫ് വിഭാഗം തടയിട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ നിലപാടെടുക്കാൻ കഴിയാതെവന്നതും ഇതുമൂലമായിയിരുന്നു.
ഇതേ തുടർന്നാണ് വിശ്വസ്തരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാനുള്ള നീക്കം സജീവമാക്കിയത്. ഭാരവാഹികളുടെ എണ്ണം മൂന്നിലൊന്നായി കുറക്കും. സ്ഥിരമായി പ്രധാന പദവികളിലിരിക്കുന്നവരെയും ഒഴിവാക്കും. ചെയർമാൻ, വർക്കിങ് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാവില്ലെങ്കിലും ഉന്നതാധികാര സമിതിയിലടക്കം മാണിയുടെ വിശ്വസ്തർക്കായിരിക്കും സ്ഥാനം. ജനറൽ സെക്രട്ടറിമാർക്കൊപ്പം സംസ്ഥാന കമ്മിറ്റിയിലും മാറ്റംവരും. ഇതിനെ പ്രതിരോധിക്കാൻ ജോസഫ് വിഭാഗവും നീക്കം തുടങ്ങിയതായാണ് വിവരം. അതേസമയം, മാണിയുടെ നീക്കം പാർട്ടിയിൽ കടുത്തപ്രതിസന്ധി സൃഷ്ടിക്കുമെന്ന സൂചനകളും പ്രമുഖ നേതാക്കൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.