കോട്ടയം: കെ.എം. മാണി വിഷയത്തിൽ സംസ്ഥാനനേതൃത്വത്തെ തള്ളി കോട്ടയം ജില്ല യു.ഡി.എഫ്. ഇടതുപക്ഷവുമായി കൂട്ടുകൂടിയ മാണിെയയും മകനെയും യു.ഡി.എഫിൽ വേണ്ടെന്ന കോട്ടയം ഡി.സി.സി പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. സി.പി.എം പിന്തുണയോടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം മാണി പിടിച്ചെടുത്തതിനെതിരെ മുതിർന്ന കോൺഗസ് നേതാക്കളടക്കം രൂക്ഷവിമർശനം ഉയർത്തിയെങ്കിലും കഴിഞ്ഞദിവസത്തെ യുഡി.എഫ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗങ്ങൾ മാണിക്കെതിരെ കടുത്ത നിലപാടിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. മാണിയോടുള്ള എതിർപ്പ് തുടരുമ്പോഴും മുന്നണിയുടെ വാതിൽ അടക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിെൻറ നിലപാട്.
എന്നാൽ, ഇതിനുപിന്നാലെ ചേർന്ന ജില്ല യോഗത്തിൽ കെ.എം. മാണിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കേരള കോൺഗ്രസ്-എമ്മിനെ മുന്നണിക്ക് ആവശ്യമില്ല. അവസാനനിമിഷം വരെ പറഞ്ഞുപറ്റിച്ചശേഷം വഞ്ചിച്ച ആ പാർട്ടിയുമായി ഒരു കൂട്ടുകെട്ടിനുമില്ല . മാണിയെ മടക്കിക്കൊണ്ടുവരണമെന്ന രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യെൻറ നിലപാടിനെതിരെയും വിമർശനമുയർന്നു. മാണിക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന വികാരം സംസ്ഥാനനേതാക്കളെ അറിയിക്കാനും ധാരണയായി.
അതേസമയം, ഡി.സി.സി നേതൃയോഗത്തിൽ കേരള കോൺഗ്രസിനെതിരെ ആഞ്ഞടിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശനിയാഴ്ച നിലപാട് മയപ്പെടുത്തി. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേരള കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്നൊക്കെയുള്ള അതിശയോക്തികലർന്ന ചോദ്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.