തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാൻ നീക്കം. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണ കൺവെൻഷൻ വിളിക്കാൻ മാണിഗ്രൂപ് തയാറായതോടെയാണ് അവരെ മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം ശ്രമം ആരംഭിച്ചിരിക്കുന്നത്.
എന്നും യു.ഡിഎ.ഫിെൻറ അവിഭാജ്യ ഘടകമായ മാണി ഗ്രൂപ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് മടങ്ങിവരവ് ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതിനു പിന്നാലെ മാണിഗ്രൂപ്പുമായി ചർച്ചനടത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. നിയമസഭയിൽ ഉൾപ്പെടെ മാണിഗ്രൂപ് സ്വീകരിക്കുന്ന നിലപാടും കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.
ഇപ്പോഴത്തെ പ്രശ്നങ്ങൾ താൽക്കാലികമാണെന്നും അതു പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. മാണിഗ്രൂപ് യു.ഡി.എഫിെൻറ ഭാഗമായി നിൽക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ചെന്നിത്തലയും പറയുന്നു. ഇരുവരുടെയും നിലപാടുകളോട് യോജിച്ച കെ. മുരളീധരനും മാണിഗ്രൂപ് യു.ഡി.എഫിൽ വരണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യു.ഡിഎഫിലേക്കുള്ള ക്ഷണത്തിന് കെ.എം. മാണി നന്ദി പറഞ്ഞെങ്കിലും ഉടന്‍ തിരിച്ചുപോകില്ലെന്നാണ് പറയുന്നത്. മലപ്പുറത്ത് പിന്തുണക്കുന്നത് കുഞ്ഞാലിക്കുട്ടിയെ ആണെന്നും യു.ഡി.എഫിനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് വരുേമ്പാൾ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടിവരുേമ്പാൾ മുന്നണി ബന്ധത്തെപ്പറ്റി ആലോചിക്കാമെന്നും അദ്ദേഹം പറയുന്നു. ക്ഷണം നിരസിക്കാതെയുള്ള മാണിയുടെ നിലപാട് അനുകൂലമാണെന്ന് കോൺഗ്രസ് കരുതുന്നു. കേരളത്തിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാതെ ഒരു പാർട്ടിക്ക് മുന്നോട്ടുപോകുകയെന്നത് പ്രയാസകരമാണ്. മാണിഗ്രൂപ്പിനുള്ളിലും ഇൗ വികാരം ഉണ്ട്. അതു മുതെലടുത്ത് മാണി പക്ഷത്തെ മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ മുന്നണിയിൽ തലയെടുപ്പുള്ള നേതാക്കളുടെ എണ്ണത്തിൽ കുറവുവരുമെന്ന ഭയം കോൺഗ്രസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.