കോട്ടയം: പാർട്ടിക്ക് സ്വന്തമായൊരു പ്രത്യയശാസ്ത്രംതന്നെ സംഭാവനചെയ്ത നേതാവെന്ന ബ ഹുമതിയും കേരള രാഷ്ട്രീയത്തിൽ കെ.എം. മാണിക്ക് സ്വന്തം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത ്രത്തെ വെല്ലുവിളിച്ചാണ് മാണി അധ്വാനവർഗ സിദ്ധാന്തത്തിന് രൂപംനൽകിയത്. കൂലി വാങ്ങി മുതലാളിക്കു കീഴിൽ ജോലിചെയ്യുന്നവർ മാത്രം തൊഴിലാളികളെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന് ബദലായാണ്, അധ്വാനിക്കുന്നവരെല്ലാം തൊഴിലാളികളാണെന്നു സമർഥിച്ച് മാണി കേരള കോൺഗ്രസിനായി അധ്വാനവർഗ സിദ്ധാന്തം ആവിഷ്കരിച്ചത്. എക്കാലവും അഭിമാനത്തോടെയായിരുന്നു അദ്ദേഹം ഇത് വിശദീകരിച്ചിരുന്നതും. സിദ്ധാന്തം പരാമർശിക്കാതെയുള്ള പാർട്ടി പ്രസംഗങ്ങളും നന്നേ കുറവായിരുന്നു.
എഴുതപ്പെട്ട പ്രത്യയശാസ്ത്രമുള്ള ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസെന്ന് വിശദീകരിച്ചിരുന്ന അദ്ദേഹം ലോവർ മിഡില്‍ ക്ലാസിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പ്രത്യയശാസ്ത്രമാണ് ലോകത്തിന് ആവശ്യമെന്നും ആവർത്തിച്ചിരുന്നു. ഉൽപാദക ഉടമസ്ഥതയുള്ള എല്ലാവരും മുതലാളിയാണെന്നാണ് മാര്‍ക്സിസം പറയുന്നത്. അങ്ങനെ വരുമ്പോള്‍ അര ഏക്കറുകാരനും ഒരു ഏക്കറുകാരനും മുതലാളിയാണ്, അദ്ദേഹം വിശദീകരിച്ചു.
1978ല്‍ ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് അധ്വാനവർഗ സിദ്ധാന്തം ആദ്യം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 2003ല്‍ അധ്വാനവർഗ സിദ്ധാന്തം എന്താണെന്ന് വിശദമാക്കി പുസ്തകം തയാറാക്കിയിരുന്നു.
ഏറ്റവുമൊടുവിൽ സിദ്ധാന്തം ഏറെ ചർച്ചചെയ്യപ്പെട്ടത് യു.കെയിലെ പാര്‍ലമെൻറ് ഹൗസില്‍ അധ്വാനവർഗ സിദ്ധാന്തം അവതരിപ്പിക്കാൻ ക്ഷണംലഭിെച്ചന്ന വാർത്തകളെ തുടർന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.