തിരുവനന്തപുരം: ബി.ഡി.ജെ.എസുമായി ഇടതുമുന്നണിക്ക് യാതൊരുവിധ കൂട്ടുകെട്ടും സാധ്യമല്ലെന്നും ബി.ഡി.ജെ.എസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മത--സാമുദായിക അടിസ്ഥാനത്തില്‍ രൂപവത്കരിച്ച പാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ലെന്നത് സി.പി.എം തീരുമാനമാണ്. ശ്രീനാരായണ ധര്‍മം പ്രചരിപ്പിക്കുന്നതിന് എസ്.എൻ.ഡി.പിക്കൊപ്പം നിലകൊള്ളുകയാണ് ബി.ഡി.ജെ.എസ് ചെയ്യേണ്ടത്.
ശ്രീനാരായണഗുരുവിെൻറയും ആര്.എസ്.എസിെൻറയും ആശയങ്ങള്‍ ഒരിക്കലും ചേരില്ല. കേസരി സ്മാരക ട്രസ്റ്റും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘വേങ്ങരക്കാര്യം’ മീറ്റ് ദ പ്രസിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കൊപ്പം ചേർന്ന ബി.ഡി.ജെ.എസ് നടപടി ആത്മഹത്യപരമാണ്. ചുറ്റും നില്ക്കാന് 15 കരിമ്പൂച്ചകളെ കിട്ടിയതാണ് വെള്ളാപ്പള്ളിക്കുണ്ടായ ഏകനേട്ടം
തുഷാര്‍ വെള്ളാപ്പള്ളിക്ക് ഏതോ കോര്‍പറേഷെൻറ അധ്യക്ഷപദം നല്‍കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇതിനു വേണ്ടിയായിരുന്നോ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്നും കോടിയേരി ചോദിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥിയുടെ ജയപരാജയം സംസ്ഥാന സര്‍ക്കാറിനെ ബാധിക്കില്ല. ഫലം സര്‍ക്കാറിെൻറ വിലയിരുത്തലുമാകില്ല. ഒരു മണ്ഡലത്തിലെ ജനങ്ങളല്ല, കേരളം മൊത്തത്തിലാണ് സര്‍ക്കാറിനെ വിലയിരുത്തേണ്ടതെന്നും അേദ്ദഹം പറഞ്ഞു. വേങ്ങരയില്‍ എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റമുണ്ടാകും.
മുസ്ലിം ലീഗിന് വലിയ പ്രഹരമേല്ക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കെ.എം. മാണിക്ക് ഏതുവിധത്തിലുള്ള രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മാണിയുടെ പിന്തുണ ജയപരാജയത്തെ ബാധിക്കാത്ത മണ്ഡലമാണിതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.