തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് വി.എം സുധീരന് മാറിയതോടെ സംഘനാ തെെരഞ്ഞെടുപ്പിനുള്ള മുറവിളി സംസ്ഥാന കോൺഗ്രസിൽ വിസ്മൃതിയിലായി. ഒാഗസ്റ്റ് എട്ടാംതീയതി മുതൽ ബൂത്തുതല തെെരഞ്ഞെടുപ്പ് നടത്തി ഒക്ടോബറോടെ കെ.പി.സി.സി തലംവരെയുള്ള തെരെഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം നേതാക്കൾ മാത്രമല്ല പ്രവർത്തകരും മറന്നു. ബ്ലോക്ക് റിേട്ടണിംഗ് ഒാഫീസർമാരെ നിശ്ചയിച്ചിട്ടില്ലെന്ന് മാത്രമല്ല വോട്ടർപട്ടിക പോലും മിക്ക ജില്ലകളിലും പ്രസിദ്ധീകരിച്ചിട്ടുമില്ല.
എല്ലാ എതിർപ്പുകളും അതിജീവിച്ച് വി.എം സുധീരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടർന്നതോടെയാണ് സംഘടനാതെെരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ പക്ഷം സജീവമായത്. പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിനുപോലും അവഗണിക്കാൻ പറ്റാത്ത ഇൗ ആവശ്യത്തിന് പിന്നിൽ സുധീരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയായിരുന്നു യഥാർഥ ലക്ഷ്യം. എങ്കിലും അത്തരം വിമർശനങ്ങളെയെല്ലാം നിഷേധിച്ച എ പക്ഷം തങ്ങളുടെ ആവശ്യത്തിന് പിന്നിൽ ഏതെങ്കിലും വ്യക്തിക്കെതിരായ നീക്കമാണെന്ന് അംഗീകരിക്കാൻ തയാറായിരുന്നില്ല.
സംഘടനാ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തിൽ എ പക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ പാർട്ടിയുടെ ദേശീയനേതൃത്വവും അതിന് വഴങ്ങാൻ തയാറായി. പാർട്ടിയുടെ അംഗീകാരവുമായി ബന്ധപ്പെട്ട് കേന്ദ്ര തെെരഞ്ഞെടുപ്പ് കമീഷെൻറ ഇടപെടൽകൂടി ഉണ്ടായതോടെ സംഘടനാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈകമാൻറ് തീരുമാനിച്ചു. ഇതനുസരിച്ച് ഒാഗസ്റ്റ് എട്ടാംതീയതിമുതൽ ബൂത്ത്തല തെരെഞ്ഞെടുപ്പ് നടത്താനും ഒക്ടോബറോടെ കെ.പി.സി.സി തലംവരെയുള്ള തെരെഞ്ഞെടുപ്പ് പൂർത്തീകരിക്കാനും സാധിക്കുന്ന ഷെഡ്യൂളും പ്രഖ്യാപിച്ചു. ഇതനുസരിച്ച് സംസ്ഥാനമെമ്പാടും കോൺഗ്രസ് അംഗത്വവിതരണവും നടന്നു. പാർട്ടിയിലെ ഇരുപക്ഷവും വാശിയോടെ അംഗങ്ങളെ ചേർത്ത് ശക്തി പ്രകടനത്തിന് വേണ്ട കരുനീക്കങ്ങൾ നടത്തി. അതിനിടെയാണ് വി.എം സുധീരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് സ്വയം മാറിയത്. അതോടെ സംഘടനാ തെെരഞ്ഞെടുപ്പിന് മുറവിളി കൂട്ടിയവർപോലും മുൻനിലപാടിൽ നിന്ന് പതുക്കെ പിൻവലിയാൻ തുടങ്ങി.
ഇതിനിടെ തമിഴ്നാട് സ്വദേശി നാച്ചിയപ്പൻ പ്രദേശ് റിേട്ടണിംഗ് ഒാഫീസറായി ചുമതലയേൽക്കുകയും കേരളത്തിലെത്തി തെരെഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നിറേവറ്റുകയും ചെയ്തു. പിന്നീട് ജില്ലാ റിേട്ടണിംഗ് ഒാഫീസർമാരെയും നിയമിച്ചു. പക്ഷെ, അതിനുശേഷം സംഘനാതെരെഞ്ഞെടുപ്പിനുള്ള ഒൗദ്യോഗിക നടപടികളും മന്ദഗതിയിലായി. ബ്ലോക്ക് റിേട്ടണിംഗ് ഒാഫീസർമാരുടെ നിയമനംപോലും ഇതേവരെ നടന്നിട്ടി. മാത്രമല്ല മിക്ക ജില്ലകളിലും വോട്ടർ പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾപ്രകാരം ഒന്നാംഘട്ടത്തിലെ ബൂത്തുതല തെെരഞ്ഞെടുപ്പ് ഇൗമാസം എട്ടിന് തുടങ്ങേണ്ടതായിരുന്നു. പ്രഖ്യാപിത തീയതി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടുവെങ്കിലും നേതാക്കളോ പ്രവർത്തകരോ സംഘടനാ െതരെഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോൾ മിണ്ടുന്നതേയില്ല. സുധീരൻ മാറിയ ഒഴിവിൽ ‘സ്വന്തം’ ആൾ കെ.പി.സി.സി അധ്യക്ഷനായതോടെ സംഘടനാ തെരെഞ്ഞെടുപ്പിനായി മുറവിളി കൂട്ടിയവരും പഴയ ആവശ്യം മറന്ന മട്ടിലാണ്. അംഗത്വ ഫീസിനത്തിൽ പ്രവർത്തകരിൽ നിന്ന് നല്ലൊരു തുക പാർട്ടിക്ക് ലഭിച്ചതു മാത്രമാണ് സംഘടനാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിെൻറ ഏക മെച്ചമായി ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.