തിരുവനന്തപുരം: കെ.പി.സി.സിയുടെ വിശാല എക്സിക്യൂട്ടിവ് കമ്മിറ്റി ഇനി പാർട്ടി സംസ്ഥാന ഘടകത്തിൽ വേണ്ടെന്ന് ഹൈകമാൻഡ്. പകരം തെരഞ്ഞെടുക്കപ്പെടുന്ന 40 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള എക്സിക്യൂട്ടിവ് മതിയെന്നാണ് നിർദേശം. ഡി.സി.സികളിലും ഇൗ മാതൃക തുടരണമെന്നാണ് ഹൈകമാൻഡ് നിർേദശം നൽകിയിരിക്കുന്നത്.
അംഗങ്ങളുടെ ആധിക്യം കാരണം പലപ്പോഴും വിശാല എക്സിക്യൂട്ടിവ് യോഗം വിളിച്ചുചേർക്കാൻ പോലും കഴിയുന്നില്ല. സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേകം ക്ഷണിതാക്കൾ, 105 അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ, പാർട്ടി ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ എന്നിവർ അടങ്ങിയതാണ് വിശാല എക്സിക്യൂട്ടിവ്. അതോടൊപ്പം ഭാരവാഹികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലെ അഞ്ച് വൈസ് പ്രസിഡൻറുമാരുടെ എണ്ണം ഒന്നാക്കി ചുരുക്കണം. 22 ജനറൽ സെക്രട്ടറിമാർ ആവശ്യമില്ല. കെ.പി.സി.സിക്ക് നാല് ജനറൽ സെക്രട്ടറിമാർ മതി. 40 സെക്രട്ടറിമാരുടെ എണ്ണവും ആനുപാതികമായി കുറക്കണം. ഭാരവാഹികളെ സംഘടന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം.
തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹൈകമാൻഡ് നിർദേശം സംസ്ഥാന ഘടകത്തിെൻറ ശ്രദ്ധയിൽപെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും ഇതു ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.