തിരുവനന്തപുരം: കെ.പി.സി.സി പട്ടികയെച്ചൊല്ലി തര്‍ക്കം മുറുകിയിരിക്കെ സമവായം അവസാനിപ്പിച്ച് യഥാർഥ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വക്താവും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ജോസഫ് വാഴയ്ക്കൻ കോണ്‍ഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു.
പട്ടികയുടെ പേരിലെ തര്‍ക്കം തുടർന്നാല്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞദിവസം തീരുമാനിച്ചതിെൻറ തുടർച്ചയാണ് കത്തെന്ന് കരുതെപ്പടുന്നു. തീരുമാനം വൈകിയാൽ ഇതേ ആവശ്യം ഉന്നയിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സംയുക്തമായി കത്ത് നൽകാനും നീക്കമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം സമയമുള്ളതുകൊണ്ട് എത്രയുംവേഗം യഥാർഥ തെരഞ്ഞെടുപ്പിന് നടപടി ആരംഭിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇപ്പോൾ നടക്കുന്ന സമവായ പ്രക്രിയയില്‍ പ്രവർത്തകർ നിരാശരാണ്. തർക്കം പരിഹരിക്കാനുള്ള മാർഗം സംഘടന തെരെഞ്ഞടുപ്പാണെന്നും വാഴയ്ക്കന്‍ കത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.