തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് വീണ്ടും ഹൈകമാൻഡിെൻറ പ്രഹരം. കെ.പി.സി.സി പട്ടികയുടെ കാര്യത്തിൽ ഒരുമാറ്റവും പറ്റില്ലെന്ന് വാശിപിടിച്ച സംസ്ഥാന നേതൃത്വത്തെ വരച്ചവരയിൽ നിർത്തി മാറ്റങ്ങൾ വരുത്തിച്ച ൈഹകമാൻഡ്, ഗ്രൂപ് നേതാക്കളുടെ അപ്രമാദിത്തത്തിനാണ് തിരിച്ചടി നൽകിയത്.
കെ.പി.സി.സി അംഗങ്ങളുടെ ആദ്യപട്ടികയില്‍ മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാറ്റം വരുത്താൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തയാറായതിെൻറ നേട്ടം പാർട്ടിയിലെ നിഷ്പക്ഷ നേതാക്കള്‍ക്കാണ്. ആദ്യ പട്ടികയുടെ അംഗീകാരത്തിന് കോൺഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പുകളും ഒന്നിച്ചുനിന്ന് പോരാടിയിട്ടും അംഗീകരിക്കാൻ ൈഹകമാൻഡ് തയാറായില്ല. മാനദണ്ഡം പാലിച്ച് പട്ടിക പുതുക്കി നൽകണമെന്ന നിദേശത്തിന്‍ വഴങ്ങാൻ സംസ്ഥാന നേതൃത്വം തയറാകാതിരുന്നതോടെയാണ് ൈഹകമാൻഡ് സ്വരം കടുപ്പിച്ചത്. ഗ്രൂപ്പുകളുടെ മാത്രം താൽപര്യത്തിന് അനുസരിച്ച് പാർട്ടി മുന്നോട്ടുപോകില്ലെന്ന വ്യക്തമായ സൂചനയാണ് ദേശീയനേതൃത്വം നൽകിയിരിക്കുന്നത്. അതോടൊപ്പം ഗ്രൂപ്പിെൻറ ഭാഗമാകാതെ നിൽക്കുന്ന അർഹരെ തഴയില്ലെന്ന സന്ദേശവും കൂടിയാണിത്. സംഘടനാ തെെരഞ്ഞെടുപ്പിൽ സമവായമാകാമെന്ന് െഎകകണ്ഠ്യന തീരുമാനിച്ചപ്പോഴും നേതാക്കൾ തമ്മിൽ കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ, സമവായ ധാരണയുടെ മറവിൽ സംസ്ഥാന കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളും കെ.പി.സി.സി അംഗങ്ങളെ പങ്കിട്ടു. അതോടെ മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
മുൻ കെ.പി.സി.സി പ്രസിഡൻറുമാരുമായോ എം.പി മാരുമായോ ആവശ്യമായ കൂടിയാലോചനകളൊന്നും നടത്താതെയാണ് ഗ്രൂപ് നേതാക്കൾ പട്ടികക്ക് രൂപം നൽകിയത്. പട്ടിക ൈഹകമാൻഡിന് മുന്നിലെത്തിയതിനൊപ്പം പരാതികളും വന്നു. വി.എം സുധീരൻ, കെ. മുരളീധരൻ, എ.െഎ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ കേരളത്തിൽനിന്നുള്ള എം.പി മാർ, യുവജന-വനിതാ നേതാക്കൾ തുടങ്ങിയവെരല്ലാം ഹൈകമാൻഡിനെ നേരിൽക്കണ്ട് പരാതിപ്പെട്ടു. പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് തിരുത്തലുകൾവരുത്താൻ ൈഹകമാൻഡ് നിർദേശിച്ചത്.
ഗ്രൂപ് നേതാക്കളുമായി ചേർന്നുനിന്നാല് പദവികള്‍ ലഭിക്കുമെന്ന ധാരണക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ആദ്യ പട്ടികയെ സംബന്ധിച്ച് ഗ്രൂപ്പുകള്‍ക്കുള്ളിൽ ഭിന്നത ഉണ്ടായിരുന്ന സാഹചര്യത്തില്‍ ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റം ഗ്രൂപ്പുകളെ സാരമായി ബാധിക്കും. ഹൈകമാൻഡ് ആഗ്രഹിക്കുന്നതും അതുതന്നെയാണ്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തിൽ നിഷ്പക്ഷ നിലപാടുകാർക്ക് പാർട്ടിയിൽ കൂടുതൽ പരിഗണന ലഭിച്ചേക്കും. അതിെൻറ സൂചനയായി കെ.പി.സി.സി പട്ടികയിലെ മാറ്റത്തെ വിലയിരുത്താം. അങ്ങനെയെങ്കിൽ അസ്തിത്വം നിലനിർത്താൻ സംസ്ഥാന കോൺഗ്രസിലെ ഇരുഗ്രൂപ്പും ഏറെ വിയർക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.