തിരുവനന്തപുരം: കോൺഗ്രസിലെ മൂവർ സംഘത്തിന് കെ.പി.സി.സിയുടെ കടിഞ്ഞാൺ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ മാത്രമായി ഇനി നയപരമായ തീരുമാനമെടുക്കില്ല. കൂട്ടായ ചർച്ചയിലൂടെ മാത്രം മതി പാർട്ടി തീരുമാനങ്ങളെന്ന് കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും തീരുമാനിച്ചു. കേരള കോൺഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന രാഷ്ട്രീയകാര്യസമിതിയിലെന്നേപാലെ കെ.പി.സി.സി നേതൃയോഗത്തിലും രാജ്യസഭാ സീറ്റ് ദാനത്തിെൻറ പേരിൽ നേതൃത്വം പ്രതിക്കൂട്ടിലായി. യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും നിലനിൽപ്പിന് ഉത്തമ താൽപര്യത്തോടെയാണ് കേരള േകാൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവന്നതെന്നും രാജ്യസഭാ സീറ്റ് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ കൂട്ടായ ചർച്ച ഉണ്ടായില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
രാജ്യസഭാ സീറ്റ് വിവാദം അവസാനിപ്പിക്കാൻ എല്ലാവരോടും ആവശ്യെപ്പടാൻ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. പാർട്ടി നയങ്ങളെയും നേതാക്കളെയും വിമർശിക്കുന്നവർ എത്ര ഉന്നതരായാലും നടപടിയെടുക്കും. പി.ജെ. കുര്യനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യക്തിപരാമർശം നടത്തിയ യുവ എം.എൽ.എമാരുടെ നടപടിയിൽ യോഗം അമർഷം രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിലടക്കമുള്ള ഇടപെടലിെൻറ അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ടം രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.