തിരുവനന്തപുരം: കെ.പി.സി.സി, യു.ഡി.എഫ് പുനഃസംഘടനയിലൂടെ നേതൃനിരയിൽ എത്തുന്നത് 1978ലെ പിളർപ്പിൽ പരസ്പരം ‘മത്സരിച്ച്’ ശക്തി തെളിയിച്ചവർ. 1978ലെ പിളർപ്പിനെ തുടർന്ന് െഎ വിഭാഗം യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയത് ഇപ്പോൾ കെ.പി.സി.സി പ്രസിഡൻറായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രെനയാണ്. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ.എസ്.യു വൈസ് പ്രസിഡൻറ് എന്ന നിലയിൽ വിദ്യാർഥികളെ സംഘടിപ്പിക്കാനിറങ്ങിയപ്പോൾ, പ്രവർത്തകരെ പിടിച്ചുനിർത്താനുള്ള ചുമതല മറുഭാഗത്തെ കെ.എസ്.യു പ്രസിഡൻറായിരുന്ന ബെന്നി ബഹനാനായിരുന്നു. പുതിയ യു.ഡി.എഫ് കൺവീനർ ബെന്നിയാണ്.
കോൺഗ്രസ് പിളർന്നപ്പോൾ ജി. ബാലചന്ദ്രനായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കൺവീനറെങ്കിലും വൈകാതെ മുല്ലപ്പള്ളിയെ പ്രസിഡൻറായി തെരഞ്ഞെടുത്തു. മുല്ലപ്പള്ളിയുടെ സംഘടനാപാടവം കേരളം തിരിച്ചറിഞ്ഞത് ആ കാലഘട്ടത്തിലാണ്. അഞ്ച് വർഷത്തോളം യൂത്ത് കോൺഗ്രസിനെ നയിച്ചു. പിന്നീട് കെ.പി.സി.സി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡൻറുമായി. കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മലബാറിൽ നിന്നൊരാൾ കെ.പി.സി.സിയുടെ തലപ്പത്ത് എത്തുന്നത്. വർക്കിങ് പ്രസിഡൻറായി നിയമിതനായ എം.െഎ. ഷാനവാസ് 1978ലെ മുല്ലപ്പള്ളിയുടെ യൂത്ത് കോൺഗ്രസ് ടീമിലുണ്ടായിരുന്നു.
1978-79 കാലഘട്ടത്തിൽ കെ.എസ്.യു പ്രസിഡൻറായിരുന്ന ബെന്നി ബഹനാൻ രണ്ടുതവണ എം.എൽ.എയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും തൃശൂർ ഡി.സി.സി പ്രസിഡൻറുമായിരുന്നു. ‘വീക്ഷണം’ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചു. കഴിഞ്ഞതവണ തൃക്കാക്കരയിൽ വീണ്ടും മത്സരിക്കാൻ സീറ്റ് അനുവദിെച്ചങ്കിലും അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ സീറ്റ് നൽകുന്നതിനെ പരസ്യമായി എതിർത്തു. തുടർന്നാണ് പി.ടി. തോമസ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.