ആലപ്പുഴ: ഇടത് മുന്നണി വിപുലീകരിച്ചപ്പോൾ ഉൾപ്പെടുത്താത്തതിൽ പരിഭവവുമായി ജ നാധിപത്യ സംരക്ഷണ സമിതി(ജെ.എസ്.എസ്). പാർട്ടി സെക്രട്ടറി ജനറൽ കെ.ആർ. ഗൗരിയമ്മ ഇത് സം ബന്ധിച്ച് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും അവർ കടുത്ത അമർഷത്തിലാ ണെന്നാണ് വിവരം. മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന പരിഗണന മാത്രമാണ് നിലവിലുള്ളത്. ഇതിെൻറ ഭാഗമായി പിന്നാക്ക വികസന കോർപറേഷൻ അധ്യക്ഷ പദവി ജെ.എസ്.എസിനുണ്ട്.
മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതൃത്വം കെ.ആർ. ഗൗരിയമ്മയോട് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് കാട്ടുകുളം സലിമും സെക്രട്ടറി സഞ്ജീവ് സോമരാജനും കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് ജെ.എസ്.എസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ കത്ത് നൽകിയിരുന്നു.
2016ലെ നിയമസഭ തെരെഞ്ഞടുപ്പിന് മുമ്പും തുടർന്നും ഇൗ ആവശ്യം ഉന്നയിച്ചു. ഗൗരിയമ്മയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയ എൽ.ഡി.എഫ് നിർണായക ഘട്ടത്തിൽ ജെ.എസ്.എസിനോട് അയിത്തം കാണിക്കുകയാണുണ്ടായതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന സെൻറർ അടിയന്തരമായി വിലയിരുത്തി ഭാവി പരിപാടികൾക്ക് രൂപംനൽകും. ജെ.എസ്.എസ് ശാക്തീകരണത്തിെൻറ ഭാഗമായി രാജൻബാബു വിഭാഗവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും സലിമും സഞ്ജീവ് സോമരാജനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.