സഖാവ് ഗൗരിയമ്മ 101ാം പിറന്നാൾ ആഘോഷിക്കുന്നു എന്നതുതന്നെ അദ്ഭുതമുളവാക്കുന്ന സന ്തോഷമാണ്. 1966 ജനുവരി 18ന് ജനിച്ച എനിക്ക് 54 വയസ്സുണ്ട്. എെൻറ ഇരട്ടിയോളം പ്രായമുള്ള ഗൗ രിയമ്മ ഈ ഭൂമിയിൽ നമ്മുടെ പ്രദേശത്ത് നമ്മളിലൊരാളായി ജീവിച്ചിരിക്കുന്നു എന്നത് വ ലിയൊരു കാര്യം തന്നെയാണ്. ഞാനൊരു വിദ്യാർഥിയായിരിക്കുന്ന കാലംതൊട്ടേ അവരെക്കുറി ച്ച് കേൾക്കുന്നു. അന്ന് അവർ അധികാരത്തിെൻറ സോപാനത്തിൽ കടുംപിടിത്തവും കാർക്കശ്യ വുമുള്ള അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായിരുന്നു. അവരെ നേരിൽ കാണാനും പരിചയപ്പെട ാനും അവസരം ലഭിച്ചത് പി.ഡി.പി രൂപവത്കരണത്തിനുശേഷമാണ്.
ഇക്കാലയളവിൽതന്നെയാണ് സി.പി.എമ്മിൽനിന്ന് അച്ചടക്ക നടപടിക്ക് വിധേയയായി ഗൗരിയമ്മ പുറത്തുവന്ന് ജനാധിപത്യ സംരക്ഷണ സമിതി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിക്കുന്നത്. ഗൗരിയമ്മ എന്ന മഹാമേരു കേരള രാഷ്ട്രീയത്തിലെ അതുല്യപ്രതിഭ തന്നെയാണ്. ഇത്രയധികം യാതനകളും പീഡനങ്ങളും സഹിച്ച മറ്റൊരാളെ കാണാൻ കഴിയില്ല. പ്രത്യേകിച്ചുമൊരു സ്ത്രീയെ. ഗൗരിയമ്മതന്നെ ഒരിക്കൽ പറഞ്ഞ കാര്യം എല്ലാവർക്കും അറിയാവുന്നതാണ്- ‘‘ലാത്തിക്ക് ഉൽപാദനശേഷി ഉണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’’.
എത്രമാത്രം കഠിന പീഡനങ്ങളാണ് അവർ ഏറ്റുവാങ്ങിയിട്ടുള്ളത്. അവരെ അകലെനിന്ന് നോക്കിക്കാണാനും പഠിക്കാനും മാത്രമാണ് ആദ്യമെനിക്ക് സാധിച്ചത്. എന്നാൽ, പിന്നീട് ജെ.എസ്.എസ് രൂപവത്കരണശേഷം ഗൗരിയമ്മ സി.പി.എമ്മിെൻറ വർഗ സിദ്ധാന്തത്തിൽനിന്ന് വേറിട്ടുമാറി സ്വത്വരാഷ്ട്രീയ മുന്നേറ്റത്തിൽ എത്തിച്ചേർന്നു. ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ശക്തമായി നിലകൊണ്ടു. കൃത്യമായ സ്വത്വബോധത്തിൽ ഉറച്ചുനിന്ന് പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള അവരുടെ തീരുമാനം ക്രിയാത്മകം തന്നെയായിരുന്നു.
പി.ഡി.പിയുടെ രൂവത്കരണ കാലഘട്ടത്തിലായിരുന്നു കേരള രാഷ്ട്രീയം ഏറെ ചർച്ചചെയ്ത ഗുരുവായൂർ ഉപതെരഞ്ഞെടുപ്പ്. ജെ.എസ്.എസും ഏതാണ്ട് അതേ കാലഘട്ടത്തിൽ തന്നെയാണ് പിറവിയെടുത്തത്. അന്ന് പി.ഡി.പിയും ജെ.എസ്.എസും ഗുരുവായൂരിൽ മത്സരിക്കുകയും ശക്തമായ സ്വാധീനം തെളിയിക്കുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിലും പി.ഡി.പിക്ക് മുന്നേറാനും നേട്ടം കൈവരിക്കാനും സാധിച്ചു. പി.ഡി.പിയും ജെ.എസ്.എസും ഐ.എൻ.എല്ലും മുന്നോട്ടുവെച്ച അവർണപക്ഷ ദലിത് അനുകൂല രാഷ്ട്രീയ സാഹചര്യത്തെ കേരളം ഉറ്റുനോക്കിയിരുന്ന സമയമായിരുന്നു അത്. ഏറെ രാഷ്ട്രീയ ചർച്ചകൾ ഈ നിലപാടുകളെ അധികരിച്ച് അന്ന് നടന്നു.
കാവിയാട് ദിവാകര പണിക്കർ എന്ന പ്രമുഖനായ എസ്.എൻ.ഡി.പി നേതാവിെൻറ നെടുമങ്ങാട്ടെ വസതിയിലും തിരുവനന്തപുരത്തെ ഹോട്ടലിലും നടന്ന ഒന്നിലധികം ചർച്ചകളിൽ കെ.ആർ. ഗൗരിയമ്മയോടൊപ്പം പങ്കെടുക്കാനുള്ള അവസരം എനിക്കുണ്ടായി. പിന്നീടാണ് ആലപ്പുഴ ചാത്തനാട്ടെ വസതിയിൽ എത്തി ഗൗരിയമ്മയുടെ ആതിഥേയത്വം ഏറ്റുവാങ്ങാൻ അവസരമുണ്ടായത്. അവരുടെ കൈകൊണ്ട് വെച്ച രുചികരമായ ഭക്ഷണം ആസ്വദിക്കാനും ഭാഗ്യവുമുണ്ടായി. മാതൃസഹജമായ വാത്സല്യത്തോടെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുേമ്പാൾ അവരുടെ പതിവ് കാർക്കശ്യമെല്ലാം എവിടെയോ പോയിമറഞ്ഞിരുന്നു.
പിന്നീടാണ് ഭരണകൂടം എനിക്ക് വിധിച്ചുനൽകിയ കോയമ്പത്തൂരിലെ ജയിൽവാസം. അതിനുശേഷം ആ ബന്ധം അത്ര ശക്തമായി തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ഫോണിലൂടെ ബന്ധം നിലനിർത്താൻ സാധിച്ചു. ബംഗളൂരുവിൽ ജാമ്യം ലഭിച്ച് കഴിയുന്ന കാലയളവിലും ഫോണിലൂടെ സംസാരിക്കാൻ കഴിഞ്ഞപ്പോൾ ആരോഗ്യ പ്രശ്നങ്ങളാണ് അവർ പ്രത്യേകമായി എടുത്തുചോദിച്ചത്.
ഗൗരിയമ്മയുടെ മനസ്സിലുള്ള വാത്സല്യത്തിെൻറയും ആർദ്രതയുടെയും മുഖം നേരിൽ അനുഭവിക്കുകയും ബോധ്യപ്പെടുകയും ചെയ്തയാളാണ് ഞാൻ. പകരം വെക്കാനില്ലാത്ത രാഷ്ട്രീയ പ്രതിഭ. എല്ലാവരുടെയും പ്രിയപ്പെട്ട മാതൃഭാവം. അനിഷേധ്യയായ വനിത നേതാവ്. ഒരുപാട് കാലം അവരുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടില്ലെങ്കിലും കുറച്ചുസമയം കൊണ്ടുതന്നെ വലിയൊരു അനുഭവമാണ് എനിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.