രാഷ്ട്രീയ പോരാട്ട വഴികളിലെ പകരംവെക്കാനില്ലാത്ത വിപ്ലവ താരകമായ കെ.ആർ. ഗൗരിയമ്മ മനസ്സിൽ കുടിയേറിയതിന് തെ ൻറ ഒാർമയോളം പഴക്കമാണുള്ളതെന്ന് സി.എസ്. സുജാത പറയുന്നു. പാർട്ടി കുടുംബമായ ഞങ്ങളുടെ വീടിെൻറ ഉമ്മറത്ത് ത ൂക്കിയിരുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളുടെ ഫോേട്ടായിലെ സ്ത്രീയെ കൗതുകപൂർവം വീക്ഷിക്കു മായിരുന്നു. മുത്തശ്ശി കല്യാണിയമ്മയാണ് ഗൗരിയമ്മയെക്കുറിച്ച് വിശദീകരിച്ചുതന്നത്.
ജന്മിത്വത്തോട് പോ രടിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി പ്രവർത്തിച്ച ഗൗരിയമ്മയോടുള്ള വീരാരാധനയായിരുന്നു മനസ്സ ് നിറയെ.
ചൂനാട് യു.പി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുേമ്പാഴാണ് ഗൗരിയമ്മയെ ആദ്യം കാണുന്നത്. പിതാവ് രാമച ന്ദ്രൻ നായർക്കും ബന്ധുക്കൾക്കുമൊപ്പമാണ് കാണാൻ പോയത്. വിപ്ലവ പ്രവർത്തനങ്ങളുടെ ചുവന്ന മണ്ണായ വള്ളികുന്നത ്തേക്കുള്ള ഗൗരിയമ്മയുടെ വരവ് വലിയ ആഘോഷമായിരുന്നു. അത് മനസ്സിൽ കോറിയിട്ട ചിത്രം പിന്നീടുള്ള രാഷ്ട്രീയ പ്രവർത്തന വഴികളിൽ വലിയ മുതൽക്കൂട്ടായിരുന്നു. കായംകുളം എം.എസ്.എം കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ തുറവൂരിൽ നടന്ന എസ്.എഫ്.െഎ ജില്ല സമ്മേളനത്തിലാണ് ഗൗരിയമ്മയെ പരിചയപ്പെടാൻ അവസരം ലഭിക്കുന്നത്. സ്വാഗതസംഘം ചെയർപേഴ്സനായിരുന്ന ഗൗരിയമ്മക്ക് സമ്മേളനത്തിന് എത്തിയ വനിത പ്രതിനിധികളോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
ഗൗരിയമ്മയുടെ ബന്ധുവീട്ടിലാണ് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയത്. പിന്നീട്, എസ്.എഫ്.െഎ ജില്ല-സംസ്ഥാന തലങ്ങളിൽ പ്രവർത്തിച്ച കാലത്ത് ബന്ധം കൂടുതൽ ഉൗഷ്മളമായി. സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽവരെ പ്രവർത്തിച്ചിട്ടുള്ള വള്ളികുന്നത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവും എെൻറ ബന്ധുവുമായിരുന്ന എൻ. രാമകൃഷ്ണൻ നായരുമായി ഗൗരിയമ്മക്ക് നല്ല സൗഹൃദമായിരുന്നു. ഇതും അവരോട് കൂടുതൽ അടുക്കാൻ സഹായകമായി. എൽഎൽ.ബി കഴിഞ്ഞ സമയത്തായിരുന്നു എെൻറ വിവാഹം. പ്രണയത്തോടുള്ള എതിർപ്പ് വീട്ടിൽനിന്ന് ഉയർന്നതിനാൽ ഗൗരിയമ്മയുടെകൂടി ഇടപെടലിൽ പാർട്ടിയാണ് വിവാഹം നടത്തിയത്. രാഷ്ട്രീയത്തിൽ സഹപ്രവർത്തകനായ ബേബി ജീവിതത്തിലും എെൻറ സഹയാത്രികനായി (തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ മജിസ്ട്രേറ്റാണ് അദ്ദേഹം).
എന്നാൽ, വിവാഹച്ചടങ്ങിൽ പെങ്കടുക്കാൻ കഴിയാതിരുന്നതിൽ ഗൗരിയമ്മക്ക് വലിയ വിഷമം ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ രണ്ടുപേരെയും വീട്ടിൽ വിളിച്ചുവരുത്തി പ്രത്യേക വിരുന്ന് നൽകിയാണ് അതിെൻറ കേട് തീർത്തത്. ഗർഭിണിയായിരിക്കെ മന്ത്രിമന്ദിരത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കാനും അവർ കാണിച്ച താൽപര്യം തന്നോടുള്ള വാത്സല്യത്തിെൻറ ഭാഗമായിരുന്നു. കാണാൻ ചെല്ലുേമ്പാൾ ഏറെ സന്തോഷമായി സാരിയും മറ്റും സമ്മാനമായി തരുന്ന പതിവുമുണ്ടായിരുന്നു. കാണുേമ്പാഴെല്ലാം വിവാഹത്തിൽ ഇടപെട്ട കാര്യം ഒാർമിക്കുന്നതിനൊപ്പം മറ്റ് നേതാക്കേളാട് പങ്കുവെക്കുകയും ചെയ്യുമായിരുന്നു.
പൊതുപ്രവർത്തനത്തിൽ തെൻറ റോൾമോഡലായ നേതാവ് പാർട്ടി വിട്ടുപോയത് വലിയ വേദനയായിരുന്നു. എങ്കിലും കാണുേമ്പാൾ സ്നേഹത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ജെ.എസ്.എസ് വനിതവിഭാഗം പരിപാടിയിൽ ഒന്നിൽക്കൂടുതൽ തവണ ഉദ്ഘാടകയായി പെങ്കടുപ്പിച്ചത് ആ സ്നേഹത്തിെൻറ ഭാഗമായിരുന്നു. ’91ലെ പ്രഥമ ജില്ല കൗൺസിലിൽ യു.ഡി.എഫ് കുത്തകയായിരുന്ന കൃഷ്ണപുരം ഡിവിഷനിൽനിന്നുള്ള തെൻറ വിജയത്തിലും ഗൗരിയമ്മക്ക് പങ്കുണ്ടായിരുന്നു. മാവനാൽ കുറ്റിയിൽ ഭാഗത്ത് നടന്ന തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം െചയ്യാൻ തിരക്കുകൾ മാറ്റിവെച്ച് ഗൗരിയമ്മ എത്തിയത് പ്രവർത്തകർക്ക് വലിയ ആവേശം പകർന്നിരുന്നു. 21ാം വയസ്സിൽ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയായപ്പോൾ അനുമോദനവും പ്രോത്സാഹനവും നൽകിയതും ഗൗരിയമ്മയും സുശീല ഗോപാലനുമായിരുന്നു.
തങ്ങൾക്ക് പിൻഗാമികളായി സ്ത്രീകൾ സംഘടന നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹമുള്ളവരായിരുന്നു രണ്ടുപേരും. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ഗൗരിയമ്മ വല്ലാതെ രോഷംകൊണ്ടിരുന്നു. തിരക്കിനിടയിലും തന്നെ കാണുേമ്പാൾ പഴയ ഒാർമകൾ പങ്കുവെക്കുമായിരുന്നു. ‘നീ ഒരു കമ്യൂണിസ്റ്റുകാരിയല്ലേ, മഹിളസംഘം സെക്രട്ടറിയല്ലേ’ എന്ന ഒാർമപ്പെടുത്തൽ മനസ്സിന് വല്ലാത്ത സന്തോഷം നൽകിയിരുന്നു. ദീർഘകാലം ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറായും മാവേലിക്കര എം.പിയായും പ്രവർത്തിച്ച കാലഘട്ടത്തിൽ നൽകിയ ഉപദേശങ്ങളും ശാസനകളും വിലയിരുത്തലുകളുമൊക്കെ നല്ല അനുഭവങ്ങളായിരുന്നു. കാർക്കശ്യത്തിനപ്പുറമുള്ള ഗൗരിയമ്മയെയാണ് തനിക്ക് എന്നും അനുഭവപ്പെട്ടതെന്ന് സുജാത പങ്കുവെക്കുന്നു.
101ാം വയസ്സിലേക്ക് കടക്കുേമ്പാഴും ഗൗരിയമ്മയിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ആത്മധൈര്യം വേറൊന്നാണ്. നെതർലൻഡിൽ വിദ്യാർഥിനിയായ മകൾ കാർത്തികക്കും ഗൗരിയമ്മയെന്ന് പറഞ്ഞാൽ സ്നേഹത്തിെൻറ പച്ചത്തുരുത്താണ്. ബംഗളൂരുവിൽ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എൻജിനീയറായ അവളുടെ ഭർത്താവ് ശ്രീരാജിനും അങ്ങനെതന്നെ. ചുരുക്കത്തിൽ ഗൗരിയമ്മയുടെ കടുത്ത ആരാധകരാണ് കുടുംബത്തിൽ ഞങ്ങൾ എല്ലാവരും- സുജാത പറഞ്ഞുനിർത്തി.
തയാറാക്കിയത്: വാഹിദ് കറ്റാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.