പ്രിയ ഭർത്താവ് ടി.വി. തോമസിെൻറ അന്ത്യനിമിഷങ്ങളിൽ കൂടെയില്ലാത്തതിെൻറ ദുഃഖം ഗൗരി യമ്മയിൽനിന്ന് മായിച്ചുകളയാൻ കാലത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബോംബെയിൽ ചികി ത്സയിൽ കഴിഞ്ഞിരുന്ന ടി.വി. തോമസിനെ കാണാൻ പാർട്ടി അനുമതിയോടെ പോയ കാര്യം മാധ്യമങ്ങ ളോട് സംസാരിക്കവെ ഗൗരിയമ്മ ഓർത്തെടുത്തു.
ആദ്യം പാർട്ടി ഇത്തരമൊരു കൂടിക്കാഴ് ചക്ക് അനുമതി നൽകിയില്ല. അതിെൻറ കുറ്റം മുഴുവൻ ഇ.എം.എസിന് തന്നെയാണ് ഗൗരിയമ്മ നൽ കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇ.എം.എസ് ആദ്യം പോകേണ്ടെന്ന് പറഞ്ഞുവെന്നും പിന്നീട് വിഷയം പാർട്ടിയിൽ ചർച്ചചെയ്ത് അനുമതി നൽകുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
രണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയിൽ ഭർത്താവിനെ പരിചരിക്കാൻ ലഭിച്ച നിമിഷങ്ങൾ നൂറിെൻറ നിറവിൽ എത്തിയപ്പോഴും ഗൗരിയമ്മയുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. പിരിയാൻനേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ ഓർക്കുന്നു. പിന്നീട് കാണാനായില്ല.
അധികദിവസം കഴിയുന്നതിന് മുമ്പ് മരണം സംഭവിച്ചു. 1977 മാർച്ച് 26നായിരുന്നു അത്. തിരുവനന്തപുരം കലക്ടറായിരുന്ന ഓമനക്കുഞ്ഞമ്മയാണ് (നടൻ തിക്കുറുശ്ശി സുകുമാരൻ നായരുടെ സഹോദരിയായ ഓമനക്കുഞ്ഞമ്മ രാജ്യത്തെ ആദ്യ വനിത മജിസ്ട്രേറ്റും കേരളത്തിൽനിന്നുള്ള ആദ്യ വനിത ഐ.എ.എസ് ഓഫിസറുമായിരുന്നു) വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് മൃതദേഹം കാണാൻ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന് കണ്ടു. ഈ വീട്ടിൽ മൃതദേഹം കൊണ്ടുവരണമെന്ന ആഗ്രഹം നടന്നില്ല.
ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് പഴയകാല ഓർമകൾ അയവിറക്കുേമ്പാൾ ഗൗരിയമ്മയുടെ മനസ്സിൽ ടി.വി. തോമസിനോടുള്ള അടക്കാനാവാത്ത സ്നേഹം പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.