ഗൗരിയമ്മ ജനിച്ചുവളർന്ന കളത്തിപ്പറമ്പിൽ വീട്ടിൽ ഇപ്പോൾ ആൾത്താമസമില്ല. ജില്ലയു ടെ വടക്ക് അന്ധകാരനഴിയിൽനിന്ന് അത്ര അകലെയല്ലാത്ത വീടിന് ഇപ്പോഴും പ്രതാപത്തിന് കുറവൊന്നുമില്ല. മുറ്റത്തെല്ലാം പുല്ലുപിടിച്ചുകിടക്കുന്ന വീടിെൻറ ചിത്രം എടുക്കരു തെന്നും വെട്ടിത്തെളിച്ച് വൃത്തിയാക്കിയശേഷം പടം താൻതന്നെ എടുത്ത് അയച്ചുതരാമെന്നും ഗൗരിയമ്മയുടെ കൊച്ചച്ഛെൻറ മകൻ മണിയപ്പൻ പറഞ്ഞതാണ്. ഏറ്റതുപോലെ കാര്യം നടന്നിെല് ലങ്കിലോ എന്നുകരുതി ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടിെൻറ പുറത്തുനിന്നുള്ള വിദൂരചിത്ര ം എടുക്കാൻ നിർബന്ധിതനായി.
അത്ര അകലെയല്ലാതെയാണ് ഗൗരിയമ്മയുടെ അച്ഛൻ രാമെൻറ അ നുജൻ ലംബോദരെൻറ മകൻ മണിയപ്പൻ താമസിക്കുന്നത്. ഏറെനാൾ ഗൗരിയമ്മക്കൊപ്പം രാഷ്ട്രീയത്തിലും അല്ലാതെയുമെല്ലാം കൂടെ ഉണ്ടായിരുന്ന 71 കാരനായ മണിയപ്പൻ ഗൗരിയമ്മയുടെ 100ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ആവേശത്തോടെ തന്നെ പോകാൻ തയാറെടുക്കുകയാണ്. കളത്തിപ്പറമ്പിൽ രാമന് സ്വത്തുവകകൾ ഏറെയുണ്ടായിരുന്നു. മക്കൾ പത്തുപേരായിരുന്നു: രാഘവൻ, സുകുമാരൻ, വാസുദേവൻ, ബാലകൃഷ്ണൻ, സുരേന്ദ്രൻ, ഗൗരി, നാരായണി, ഭാരതി, ഗോമതി, ദേവകി. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഗൗരിയമ്മ മാത്രം.
1957ലെ ഭൂപരിഷ്കരണ നിയമം അണിയറയിൽ ഒരുങ്ങുമ്പോൾ ബന്ധുക്കളെയെല്ലാം വിളിച്ച് ഗൗരിയമ്മ നിർദേശം കൊടുത്തത് മണിയപ്പൻ ഓർക്കുന്നു. താൻ താൽപര്യമെടുത്ത് കൊണ്ടുവരുന്ന നിയമത്തിന് ആരും എതിരാകരുത്. ഭൂമി അളന്ന് കുടിയാന്മാർക്ക് കൊടുക്കാൻ മുൻപന്തിയിൽ വേണം. നമ്മൾ ഇക്കാര്യത്തിൽ മാതൃകയാകണം. എല്ലാവരും അത് അനുസരിച്ചു. ആരും എതിരുനിന്നില്ല. കുടികിടപ്പുകാർ താമസിച്ചിരുന്ന സ്ഥലംതന്നെ 10 സെൻറുവീതം പത്തുപേർക്ക് മണിയപ്പെൻറ കുടുംബം നൽകി. അങ്ങനെ എല്ലാ സ്വന്തക്കാരും. കിടപ്പാടം കിട്ടിയതിന് കാരണക്കാരിയായ ഗൗരിയമ്മയെ പിന്നീടുള്ള കാലങ്ങളിൽ ദൈവതുല്യയായി തന്നെയാണ് നാട്ടുകാർ കണ്ടത്.
ഗൗരിയമ്മ വീട്ടിലെത്തിയാൽ ആബാലവൃദ്ധം മുറ്റത്തുനിറയും. ആളുകളുടെ പരാതികൾ സാകൂതം കേൾക്കും. കഴിയാവുന്നത്ര ചെറിയ സഹായങ്ങൾ നൽകും. അധികാരികളെ അറിയിക്കാനുള്ളതുണ്ടെങ്കിൽ കൂടെയുള്ളവരെ ചുമതലപ്പെടുത്തും. നീതി ലഭിക്കേണ്ടത് പൊലീസിൽ നിന്നാണെങ്കിൽ അപ്പോൾ കൂടെയുണ്ടാകാറുള്ള പൊലീസ് അധികാരികളെ പറഞ്ഞേൽപിക്കും. ഈനേരം കളത്തിപ്പറമ്പ് വീട് കരപ്പുറത്തെ നീതി നടപ്പാക്കുന്ന അധികാരിയുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും.
1971ൽ ചേർത്തല എസ്.എൻ കോളജിൽ പഠിക്കുന്ന കാലം. പഠിപ്പുള്ള നീ കെ.എസ്.യു വിട്ട് ഇടത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുതുടങ്ങണമെന്ന് പറഞ്ഞ് വിളിച്ച് പൊതുപ്രവർത്തനത്തിൽ ഇറക്കിയത് ഗൗരിയമ്മയാണെന്ന് മണിയപ്പൻ പറയും. പിന്നീട് അവരോടൊപ്പംതന്നെ നിന്നു. ജെ.എസ്.എസ് രൂപവത്കരിച്ചപ്പോഴും കൂടെ നിന്നു. എന്തേ ജീവനുതുല്യം സ്നേഹിച്ചിട്ടും ഗൗരിയമ്മ സ്വന്തം നാട്ടിൽ തോറ്റുപോയി എന്ന് ചോദിച്ചപ്പോൾ മണിയപ്പൻ രഹസ്യമായി പറഞ്ഞു - ‘‘ഗൗരിയമ്മയുടെ കാരുണ്യംകൊണ്ട് ചുവന്ന ബോർഡ് വെച്ച കാറുകളിൽ കയറിയവർ പിന്നെ നോക്കിയത് സ്വന്തം വളർച്ച മാത്രമായിരുന്നു. പാർട്ടിയുടെ വളർച്ചയായിരുന്നില്ല’’. നിലനിൽപിന് ജെ.എസ്.എസ് പാടുപെടുമ്പോൾ അടുത്ത സുഖകരമായ തട്ടകങ്ങൾ അന്വഷിക്കുകയായിരുന്നു കുറേപ്പേർ.
ഗൗരിയമ്മയുടെ സഹോദരി ഗോമതിയുടെ സ്ഥലം കുടികിടപ്പ് ലഭിച്ച പന്നിപ്പള്ളി വീട്ടിൽ നാരായണന് ഇപ്പോൾ വയസ്സ് 90. മനക്കോടത്തുനിന്ന് വന്ന നാരായണന് ചായക്കട കെട്ടാൻ കളത്തിപ്പറമ്പ് കുടുംബസ്വത്തിൽപെട്ട സ്ഥലത്ത് അനുമതി നൽകിയത് ഗൗരിയമ്മ. ചായക്കടയായിരുന്നില്ല, പലപ്പോഴും പാർട്ടി ഓഫിസായിരുന്നു നാരായണെൻറ കട. ഗൗരിയമ്മ മത്സരിക്കുേമ്പാൾ ഇരിക്കപ്പൊറുതി ഇല്ലാതാകുന്ന പഴയകാലത്തെക്കുറിച്ച് നാരായണനും ഏറെ പറയാനുണ്ട്. അർത്തുങ്കൽ പരിസരെത്ത അറവുകാടുനിന്ന് അരൂർ വരെ നടത്തിയ ഒരു ഘോഷയാത്രയുടെ ഓർമ നാരായണനെ പിടിവിടുന്നില്ല. പ്രായാധിക്യത്താൽ നാരായണൻ പലതും മറന്നു.
എന്നാലും ചിലപ്പോഴെല്ലാം കൊടിവെച്ച കാറിൽ ഗൗരിയമ്മ വീട്ടിലേക്ക് എത്തുന്നത് കണ്ടാൽ കച്ചവടം നിർത്തി കളത്തിപ്പറമ്പിലെത്തുക പതിവായിരുന്നു. പിന്നെ ഗൗരിയമ്മ പറയുന്നതെല്ലാം അനുസരിച്ച് പോകുന്നതുവരെ അവിടെ നിൽക്കും. വലിയ സ്നേഹമായിരുന്നു. ‘‘നാരായണാ...’’ എന്നുള്ള വിളിയിൽ എല്ലാമുണ്ടായിരുന്നു. പ്രായത്തിെൻറ അവശതകളുമായി മകനൊപ്പം കഴിയുന്ന നാരായണന് ആലപ്പുഴയിൽ നടക്കുന്ന ഗൗരിയമ്മയുടെ ജന്മദിനാഘോഷങ്ങൾക്കെത്താൻ ആശയുണ്ട്. പക്ഷേ, ആരോഗ്യമില്ല. ഗൗരിയമ്മയുടെ ജന്മനാട്ടിൽ നാരായണനും നാരായണനെപ്പോലെ പതിനായിരങ്ങളും നേരുന്നത് സ്നേഹാശംസകൾ.
തയാറാക്കിയത്: െക.ആർ. അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.