സമരപോരാട്ടങ്ങളിൽ എന്നും തലയെടുപ്പോടെ മുന്നിട്ടിറങ്ങിയ കെ.ആർ. ഗൗരിയമ്മയെ ധീരവ നിതയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. സ്വാതന്ത്ര്യസമര ചരിത്രത്തിലെ പങ്കാളിത്തം വഴി ധീരോദാത്ത നിലപാടാണ് അവർ സ്വീകരിച്ചത്. ഝാൻസിറാണിക്കും അപ്പുറമായിരുന്നു അവരു ടെ ഇടപെടലുകളെന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ത്യാഗത്തിെൻറയും ആത്മസമർപ്പ ണത്തിെൻറയും പ്രതിബിംബമാണ് അവർ.
ഗൗരിയമ്മയെ ജനങ്ങൾക്കിടയിൽ അറിയുന്നതുതന്നെ നാട്ടുകാരുടെ കുഞ്ഞമ്മയായാണ്. ഒരു അമ്മ നൽകുന്ന സ്നേഹവും വാത്സല്യവുമാണ് അവർ എല്ലാവർക്കും നൽകുന്നത്. അതുപോലെ ദേഷ്യപ്പെടുകയും ചെയ്യും. സ്നേഹമുള്ളവരോട് മാത്രമെ ദേഷ്യപ്പെടാറുള്ളൂ. വീട്ടിൽ എത്തുന്നത് ആരായിരുന്നാലും വയറുനിറച്ച് ഭക്ഷണം കൊടുക്കണം എന്ന കാര്യത്തിൽ ഗൗരിയമ്മക്ക് നിർബന്ധമാണ്. അത് ഒരമ്മ വിളമ്പിത്തരുന്നതുപോലെ പാത്രത്തിലെ കുറവുകൾ കണ്ട് വിളമ്പും.
ചെറുപ്പകാലത്ത് എെൻറ റോൾമോഡലായിരുന്നു ഗൗരിയമ്മ. എെൻറ വീട്ടിൽ മിക്കപ്പോഴും എത്തുമായിരുന്നു. എെൻറ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. എങ്കിലും കുടുംബവുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. ഗൗരിയമ്മ പോകുന്നതുവരെ ഞാൻ ദൂരത്തുനിന്ന് നോക്കിക്കാണുമായിരുന്നു. വിവാഹശേഷം കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി തറവാട്ടിലും വരുമായിരുന്നു.
ഗൗരിയമ്മയെപ്പോലെ കഴിവുള്ള മറ്റൊരു വനിതാനേതാവ് വേറെ ഉണ്ടാകില്ല. അധഃസ്ഥിത വർഗത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് പോരിനിറങ്ങിയ അസാമാന്യ കഴിവുകളുള്ള വനിത. എല്ലാ തെരഞ്ഞെടുപ്പിലും ഗൗരിയമ്മയെ പോയി കാണാറുണ്ടായിരുന്നു.
അന്നത്തെ കാലത്തെ ഒരു വലിയ കുടുംബത്തിൽനിന്ന് കമ്യൂണിസ്റ്റ് ആശയത്തിലേക്ക് വന്നെന്ന് പറയുേമ്പാൾ എല്ലാവർക്കും അതിശയമായിരുന്നു. അധർമത്തിനെതിരെ, പാവപ്പെട്ടവർക്കായി പോരാടാൻ പുരുഷന്മാർക്കൊപ്പം ഇറങ്ങിത്തിരിച്ച ഒരു ധീരവനിതയായിരുന്നു ഗൗരിയമ്മയെന്ന കാര്യം എടുത്തുപറയണം. കറകളഞ്ഞ കമ്യൂണിസ്റ്റ് ആയിരിക്കുേമ്പാൾതന്നെ തികഞ്ഞ കൃഷ്ണഭക്തകൂടിയായിരിക്കാൻ അവർക്ക് കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.
തയാറാക്കിയത്: അജിത്ത് അമ്പലപ്പുഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.