കേരള രാഷ്ട്രീയത്തിൽ ഇത്ര തലയെടുപ്പോടെ നിലെകാണ്ട വനിതാ രാഷ്ട്രീയ നേതാവിനെ വേ റെ അന്വേഷിച്ചാൽ കണ്ടുകിട്ടുക പ്രയാസകരമാകും. സ്ത്രീ രാഷ്ട്രീയം ചില മേഖലകളിലെങ്ക ിലും ദുഷ്കരമാകുന്ന കാലഘട്ടത്തിലാണ് ഗൗരിയമ്മയുടെ വിപ്ലവകരമായ രാഷ്ട്രീയജീ വിതത്തിെൻറ പ്രസക്തി പ്രകടമാകുന്നത്. ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്ര ി പദത്തിലേക്ക് എത്തിപ്പെടാൻ സാധ്യത ഉണ്ടായിരുന്ന ഏക വനിതാ രാഷ്ട്രീയ നേതാവായിരുന്നു ഗൗരിയമ്മ.
‘കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ ഗൗരി ഭരിച്ചീടും...’എന്ന മുദ്രാവാക്യ വരികളൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിൽ മുഴങ്ങിക്കേട്ട കാലമുണ്ടായിരുന്നു. എന്നാൽ, വിപ്ലവകാരിയായ ഗൗരിയമ്മ നിഷ്കളങ്കമായി വഞ്ചിക്കപ്പെട്ടതും രാഷ്ട്രീയ കേരളം കണ്ടു. അവരെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് വോട്ടുപിടിച്ച ഇടതുപക്ഷം പിന്നീട് അവരെ കൈയൊഴിഞ്ഞു. വ്യക്തിബന്ധങ്ങൾക്ക് അങ്ങേയറ്റം വിലകൽപിക്കുന്ന വ്യക്തിത്വമാണ് അവരുടേത്. രാഷ്ട്രീയമായ എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കും അപ്പുറം അവർ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചു.
ഏതാനും നാൾമുമ്പ് നടന്ന സംഭവമാണ്. ഞാനും അനുജത്തി ഷെറിനും കുഞ്ഞുങ്ങളും കൂടി എവിടെയോ യാത്ര കഴിഞ്ഞ് മടങ്ങുംവഴി ഗൗരിയമ്മയെ ഒന്നു കാണാം എന്ന് കരുതി നഗരത്തിലെ ചാത്തനാെട്ട അവരുടെ വീട്ടിൽ കയറി. കുട്ടികളെ കണ്ടപാെട അവർ വളരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. ‘‘ഇവർക്ക് താനെന്താ കൊടുക്കുക’’ എന്ന് ചോദിച്ച് സഹായിയെ അടുത്തുള്ള പലഹാരക്കടയിലേക്ക് എന്തൊക്കെ ഉണ്ടെന്നറിയാൻ പറഞ്ഞയച്ചു. ഒടുവിൽ അവിടെയുള്ള എല്ലാത്തരം പലഹാരസാധനങ്ങളും വാങ്ങിവരാൻ സഹായിയോട് ആവശ്യപ്പെട്ടു.
കുട്ടികളോട് അവർക്ക് പ്രത്യേക വാത്സല്യമായിരുന്നു. ഞാൻ നഗരസഭ ചെയർപേഴ്സൻ ആയിരിക്കുന്ന കാലത്ത് ജെ.എസ്.എസ് അംഗങ്ങളുമായുള്ള ചില അസ്വാരസ്യങ്ങൾ ഒഴിച്ചാൽ നല്ല ബന്ധമായിരുന്നു. സ്വന്തം നാട്ടുകാരി എന്നതിലുപരി വനിതാ രാഷ്ട്രീയപ്രവർത്തകർക്ക് എന്നും കരുത്തുമാണ് അവർ. ഇനിയും ദീർഘനാൾ ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ എല്ലാ ആശംസകളും നേരുന്നു.
തയാറാക്കിയത്: നിസാർ പുതുവന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.