‘കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യത്തിെൻറ അലയൊലിക ൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് എെൻറ സ്കൂൾ ജീവിതം ആരംഭിക്കു ന്നത്. കർഷക തൊഴിലാളികൾ വർധിത ആവേശത്തോടെ പാടിപ്പുകഴ്ത്തുന്ന ‘ആ സ്ത്രീരൂപം’ അന്നേ മനസ്സിൽ പതിഞ്ഞിരുന്നു. പിന്നീട് എപ്പോഴൊക്കെയോ ദൂരെ സ്റ്റേജുകളിൽ അവരെ കാണുേമ്പാ ഴെല്ലാം മനസ്സിന് വല്ലാത്ത കുളിർമ തോന്നിയിട്ടുണ്ട്. അടുത്തുകാണണമെന്നും പരിചയപ്പ െടണമെന്നുമൊക്കെ മനസ്സ് വല്ലാതെ ആഗ്രഹിച്ച വ്യക്തിത്വം. സെൻറ് അലോഷ്യസ് കോളജിലെ ബി രുദ പഠനകാലത്താണ് ഗൗരിയമ്മയെ അടുത്തറിയാൻ സാധിച്ചത്.
പൊലീസ് ലാത്തികളുടെ ഭീകരതക്ക് മുന്നിൽ പതറാതെ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച സ്ത്രീയുടെ കരുത്ത് അദ്ഭുതത്തോടെയും അതിലേറെ വീരാരാധനയോടെയുമാണ് വായിച്ചറിഞ്ഞത്. സ്ത്രീകൾക്ക് ഇങ്ങനെയും നേതൃപരമായി പ്രവർത്തിക്കാനാകുമെന്ന് മനസ്സിന് ബോധ്യമായത് അന്നാണ്. ഗൗരിയമ്മയും സുശീല ഗോപാലനുമൊക്കെ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളായി തിളങ്ങി നിൽക്കുന്നതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
2005ൽ തകഴി പഞ്ചായത്ത് പ്രസിഡൻറായ സമയത്താണ് ഗൗരിയമ്മയെ അടുത്തുകാണുന്നത്.
അന്നൊന്നും പരിചയപ്പെടാനായില്ല. ജില്ല പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ച സമയത്താണ് വേദി പങ്കിടാൻ അവസരം ലഭിച്ചത്. പിന്നീട് ചാത്തനാെട്ട ഗൗരിയമ്മയുടെ വീട്ടിലേക്ക് പോകുന്ന തരത്തിൽ അടുപ്പം വർധിച്ചു. ഭരണകാര്യങ്ങൾ എങ്ങനെയായിരിക്കണമെന്ന ഉപദേശങ്ങളും നിർദേശങ്ങളും തരുമായിരുന്നു. അനുഭവസമ്പത്തിൽനിന്നുള്ള ഗൗരിയമ്മയുടെ പങ്കുവെക്കൽ പ്രവർത്തനമേഖലയിൽ എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട്. ഫയലുകൾ പഠിക്കുന്നതടക്കമുള്ള നിർദേശങ്ങളും ഗുണകരമായി.
ചില സമയങ്ങളിൽ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളിൽ പതറാതെ മുന്നോട്ടുപോകാൻ ധൈര്യം നൽകിയതിലും ഗൗരിയമ്മയുടെ ഉപദേശങ്ങൾക്ക് വലിയ പങ്കുണ്ട്. ഗൗരിയമ്മയുടെ രാഷ്ട്രീയ വളർച്ചയും വിവാഹ കാര്യങ്ങളുമൊക്കെ അവരിൽനിന്നുതന്നെ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഗൗരവമേറിയ ടി.വി. തോമസുമായുള്ള പ്രണയകാലം രസകരമായാണ് അവതരിപ്പിച്ചത്. ഗൗരിയമ്മയുള്ള കാലത്ത് സി.പി.എമ്മിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന വിഷമമുണ്ട്.
മഹിള അസോസിയേഷനെ ചടുലമാക്കുന്നതിൽ അവർ വഹിച്ച നേതൃനിലപാട് പലരും പങ്കുവെച്ചിരുന്നു. അന്നത്തെ യോഗങ്ങളിലെ കാർക്കശ്യ സമീപനങ്ങളാണ് സംഘടനയെ വളർത്തിയതും ചട്ടക്കൂടുകളിൽ ഒതുക്കിനിർത്തിയതും. സ്ത്രീസമൂഹം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളുടെയും ആകുലതകൾ ഗൗരിയമ്മയുമായി ചർച്ച ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെ അവർ പങ്കുവെച്ച ചില വിവരങ്ങൾ ഇന്നും മനസ്സിൽ വല്ലാതെ തട്ടിനിൽക്കുന്നു. ചേർത്തല അന്ധകാരനഴി ഭാഗത്തെ വിജനത നിറഞ്ഞ സ്ഥലത്തായിരുന്നു ഗൗരിയമ്മയുടെ വീട്.
അവിടെനിന്നാണ് പഠിക്കാനും രാഷ്ട്രീയ പ്രവർത്തനത്തിനുമൊക്കെ പോയത്. മിക്കപ്പോഴും ഒറ്റക്കായിരുന്നു സഞ്ചാരം. നോട്ടംകൊണ്ടുേപാലും ഒരു മോശമായ അനുഭവം ആരിൽനിന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്. ഇന്ന് അത് ആലോചിക്കാനാവാത്ത കാര്യമാണ്. വിദ്യാഭ്യാസവും സംസ്കാരവും കുറഞ്ഞ ഒരു സമൂഹം നിലനിർത്തിയ മൂല്യംപോലും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകൾ വല്ലാതെ ചൂഷണങ്ങൾക്ക് വിധേയമാക്കപ്പെടുന്നു. ഇവിടെയാണ് ഗൗരിയമ്മയെപ്പോലൊരു നേതാവിെൻറ പ്രസക്തി വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.