തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ യു.ഡി.എഫും ബി.ജെ.പിയും മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് രംഗെത്തത്തിയതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. തെൻറ നിരപരാധിത്വവും നിയമനത്തിലെ സുതാര്യതയും വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മന്ത്രിക്ക് തെൻറ വാദങ്ങളുടെ യുക്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ശബരിമല വിഷയത്തിൽ തട്ടി ബന്ധുനിയമന വിവാദം കെട്ടടങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ സി.പി.എമ്മിനും എൽ.ഡി.എഫിനും തലവേദന കൂടും.
സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന വിധം വിഷയം വഷളാക്കുന്നതായിരുന്നു മന്ത്രിയുടെ വാർത്തസമ്മേളനമെന്ന ആക്ഷേപം സി.പി.എം നേതാക്കൾക്കുണ്ട്. അതേസമയം, സി.പി.എം നേതൃത്വം വിഷയം വിലയിരുത്തിയിട്ടുമില്ല. നവംബർ ഒമ്പതിനാണ് ഇനി സംസ്ഥാന സെക്രേട്ടറിയറ്റ്. ഇ.പി. ജയരാജെൻറ ബന്ധുനിയമന വിവാദ കാലത്തുതന്നെ ആരംഭിച്ച നിയമന നീക്കം, അതു കെട്ടടങ്ങിയശേഷം നടപ്പാക്കിയതാണ് ഇപ്പോൾ തിരിച്ചടിച്ചതെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. പാർട്ടി നേതൃത്വത്തിെൻറ അറിവോടെയായിരുന്നില്ല നീക്കങ്ങൾ. അതിനാൽ തൽക്കാലത്തേെക്കങ്കിലും മന്ത്രിതന്നെ വിവാദങ്ങൾക്ക് മറുപടി പറയേണ്ടിവരും.
എന്നാൽ, നിലവിലെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതിയിൽ മന്ത്രിസഭയെ ഉലക്കുന്ന വിവാദമോ മന്ത്രിയുടെ രാജിയോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ലെന്നതും ജലീലിന് അനുകൂലമാണ്. വിവാദത്തിൽനിന്ന് തലയൂരാൻ മന്ത്രിക്കു വേണ്ട വസ്തുതപരമായ പിന്തുണ മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ലഭിക്കുന്നുണ്ട്. ഡെപ്യൂേട്ടഷനിൽ താൽക്കാലികമായി മാത്രം നിയമിച്ചത് നിയമക്കുരുക്ക് ആവില്ലെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയുടെ ഒാഫിസിന്. മുമ്പും വിവിധ സർക്കാറുകളുടെ കാലത്ത് സമാന നിയമനം നടത്തിയത് ചൂണ്ടിക്കാണിച്ച് മന്ത്രി നിയമനത്തെ ന്യായീകരിക്കുന്നതും ഇതു മുൻനിർത്തിയാണ്.
പക്ഷേ, വിവാദം എത്രയും പെെട്ടന്ന് അവസാനിപ്പിക്കണമെന്ന നിർദേശവും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ മന്ത്രിയെ അറിയിച്ചു. യൂത്ത് ലീഗ് പ്രഖ്യാപിച്ച പ്രതിഷേധ സമരങ്ങളും യു.ഡി.എഫും ബി.ജെ.പിയും വിഷയത്തിൽ ഇടപെട്ടതും ആദ്യപടിയായി സി.പി.എം വിലയിരുത്തുന്നു. വിവാദം അവസാനിപ്പിക്കാൻ നിയമനം റദ്ദാക്കണമെന്ന അഭിപ്രായം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.