തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽപെട്ട കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാൻ നിയമസഭയിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധത്തിൽ പെങ്കടുത്തതിന് മാപ്പിരന്ന മന്ത്രി കെ.ടി. ജലീലിെൻറ നടപടി വിവാദമായി. പ്രതിഷേധത്തിൽ പെങ്കടുത്തവരിൽ കെ.ടി. ജലീൽ ഉൾപ്പെടെ അഞ്ച് എം.എൽ.എമാർക്കെതിരെയാണ് യു.ഡി.എഫ് സർക്കാർ കേസെടുത്തത്. വി. ശിവൻകുട്ടിയുടെ അപേക്ഷയിൽ കേസ് പിൻവലിക്കുന്നത് സർക്കാർ പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഏറ്റുപറച്ചിൽ.
ബാർ കോഴ ആരോപണത്തെ അപ്പാടെ തള്ളിപ്പറയാൻ ജലീലിെൻറ പ്രസ്താവന യു.ഡി.എഫിന് സഹായകമാവുമോ എന്ന ആശങ്ക സി.പി.എം നേതാക്കൾക്കുണ്ട്. ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നത് എൽ.ഡി.എഫിെൻറ രാഷ്ട്രീയനിലപാടായിരുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഇക്കാര്യത്തിൽ സി.പി.എം നിലപാടിൽ മാറ്റം വന്നിട്ടില്ല. എൽ.ഡി.എഫിെൻറ ഏറ്റവും വലിയ പോരാട്ടമായി മാറിയ സമരമാണ് അത്. ജലീൽ നിലപാട് മാറ്റിയതാവു’മെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകനായതിെൻറ പേരിൽ മാപ്പ് പറഞ്ഞുവെന്ന് ജലീൽ പറയുേമ്പാൾ ‘താൻ 36 വർഷം അധ്യാപകനായിരുന്നു’വെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.കെ. കുഞ്ഞമ്മത് ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.എമ്മും എൽ.ഡി.എഫും നിലപാട് മാറ്റിപ്പറയാത്ത കാലത്തോളം തങ്ങൾ ഒപ്പം നിൽക്കുമെന്നും വിഷയങ്ങളിൽ നിലപാട് പറയാൻ നേതൃത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെക്കൂടാതെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന സമിതിയംഗം വി. ശിവൻകുട്ടി, കെ. കുഞ്ഞമ്മത്, സി.പി.െഎ നേതാവ് കെ. അജിത് എന്നിവർക്കെതിരെയാണ് കേസ്.
ജലീൽ പറഞ്ഞത്... കഴിഞ്ഞദിവസം എടപ്പാളിൽ അധ്യാപകർക്ക് നടത്തിയ ഏകദിന ശിൽപശാലയിലായിരുന്നു മന്ത്രി കെ.ടി. ജലീലിെൻറ മാപ്പപേക്ഷ. സ്പീക്കറുടെ വേദി തകർത്തത് അടക്കമുള്ള സംഭവത്തിൽ അധ്യാപകനായ താൻ പെങ്കടുത്തതിൽ അധ്യാപകസമൂഹേത്താടും വിദ്യാർഥികളോടും ആത്മാർഥമായി മാപ്പ് അപേക്ഷിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ‘അധ്യാപകൻ എന്നനിലയിൽ ഏറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു.... അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാറ്റിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം നടത്തുന്നതെ’ന്നും ജലീൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.