ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ പാർട്ടി നേതൃസംഘം അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായുമായി ചർച്ചകൾ നടത്തി.മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലവുമായി ഇതിന് ബന്ധമില്ലെന്നും ദേശീയ നേതൃത്വം വിളിച്ചുവരുത്തിയതാണെന്ന വാർത്തകളിൽ കഴമ്പില്ലെന്നും കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശൻ, എൻ.ഡി.എ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരാണ് കുമ്മനത്തിനൊപ്പം അമിത് ഷായെ കണ്ടത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ എൻ.ഡി.എ സംവിധാനം ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ നിർദേശിച്ചതായി നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ ഇരുമുന്നണികളിലെയും ചില ഘടകകക്ഷികള്‍ എന്‍.ഡി.എയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.