കൊല്ലം: സ്വര്‍ണക്കടത്ത് കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും വിധ്വംസക-ഭീകരവാദശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സെക്രേട്ടറിയറ്റ് കേന്ദ്രമാക്കി കറുത്ത ലോകം തന്നെ പ്രവർത്തിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കള്ളക്കടത്ത് മാഫിയയും അംഗങ്ങളായ ഈ വലിയ ചങ്ങലയുടെ ചെറിയ കണ്ണികളാണ് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വപ്ന സംസ്ഥാന സര്‍ക്കാറിെൻറ സംരക്ഷണവലയത്തിലാണ്.
സ്വര്‍ണക്കടത്ത് കേസ് നിസാരവത്കരിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സമരപരിപാടികളുമായി മുന്നോട്ട് പോകും. െപാലീസിനെ സര്‍ക്കാര്‍ തളച്ചിട്ടിരിക്കുകയാണ്. സ്വപ്നയെ കണ്ടെത്താത്തതിന് കാരണമിതാണ്. ഇന്നലെ ശബ്ദരേഖ പുറത്തുവിട്ട സ്വപ്‌ന നാളെ വാർത്തസമ്മേളനം നടത്തിയാലും അതിശയിക്കാനില്ലെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാറും പെങ്കടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.