കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ആലോചന

കണ്ണൂര്‍: ഇ. അഹമ്മദിന്‍െറ മരണത്തിന് ശേഷമുള്ള ആദ്യ മുസ്ലിംലീഗ് ദേശീയ യോഗം ഈ മാസം 26ന് ചെന്നൈയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഇതോടെ പാര്‍ലമെന്‍റില്‍ അഹമ്മദിന്‍െറ പിന്‍ഗാമി ആരെന്നും സൂചന പുറത്തുവരും.  പാര്‍ലമെന്‍റിലേക്ക് പരിഗണിക്കുന്നതിന്‍െറ മുന്നോടിയായി കുഞ്ഞാലിക്കുട്ടിയെ പുതിയ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാനാണ് ആലോചന.

അഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന്, നിലവിലെ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്‍  ആണ് ആക്ടിങ് പ്രസിഡന്‍റ്. മുന്‍ എം.പിയായ പ്രഫ. ഖാദര്‍ മൊയ്തീനെ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. അങ്ങനെയാവുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് കേരളത്തില്‍നിന്നുതന്നെ ഒരാളെ പരിഗണിക്കേണ്ടി വരും.

നിലവിലെ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഖുര്‍റം അനീസ് ഉമര്‍, എസ്. നഈം അക്തര്‍, ഷാഹിന്‍ഷ ജഹാംഗീര്‍ എന്നിവരില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ളത്.

പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ ഇ.ടിയെ പരിഗണിക്കണമെന്ന ആശയം ചിലര്‍ക്കുണ്ട്. പക്ഷേ, കുഞ്ഞാലിക്കുട്ടിയെയാണ് പാര്‍ലമെന്‍റിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ മുന്നോടിയായി ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കണമെന്ന ആശയം പാണക്കാട് തങ്ങളുടെ മുന്നില്‍ ചിലര്‍ വെച്ചിട്ടുണ്ട്.  കുഞ്ഞാലിക്കുട്ടി നിലവില്‍ ദേശീയ ട്രഷറര്‍ ആണ്. 

Tags:    
News Summary - kunjalikkutty become general secreatary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.