രാജ്യസഭയിൽ മുത്തലാഖ് ബിൽ വരുന്നതിനാൽ അവസാനഘട്ട ചർച്ചക്ക് രാഹുൽ ഗാന്ധിയുമായി ക ൂടിക്കാഴ്ച നടത്തിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
ന്യൂഡൽഹി: മുത്തലാഖ ് ബിൽ വിഷയത്തിൽ കൈപൊള്ളിയ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പരിക്ക് മാ റ്റിയെടുക്കാനുള്ള ശ്രമങ്ങളുമായി തിങ്കളാഴ്ച പാർലമെൻറിൽ. മുത്തലാഖ് വിഷയത്തിൽ സജീവമായി ഇടപെട്ടുവെന്ന് വരുത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രാജ്യസഭയിൽ ബിൽ വരുന്നതിനാൽ അവസാനഘട്ട ചർച്ചക്ക് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും, യു.പി.എ ഇതര പ്രതിപക്ഷ കക്ഷികൾകൂടി ബില്ലിനെതിരെ നിലകൊള്ളുന്നുവെന്ന് ഉറപ്പുവരുത്താൻ രാഹുൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. കോൺഗ്രസ് എം.പിമാരായ എം.കെ രാഘവൻ, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം പാർലമെൻറ് ഇടനാഴിയിൽ വെച്ചാണ് രാഹുൽ ഗാന്ധിയെ കുഞ്ഞാലിക്കുട്ടി കണ്ടത്. ഇൗ ചിത്രവും ഫേസ്ബുക്കിലുണ്ട്.
ലോക്സഭയിലെ മുത്തലാഖ് ചർച്ചയിൽ പെങ്കടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്ക് രാജ്യസഭ ചർച്ചയിൽ റോളൊന്നുമില്ല. മുസ്ലിംലീഗിെൻറ ഏക രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ് മുത്തലാഖ് ബിൽ പരിഗണനക്ക് എടുക്കുന്ന ഘട്ടത്തിൽ ഹാജരായിരുന്നു. രാവിലെ നടന്ന പ്രതിപക്ഷ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പെങ്കടുത്തതും അദ്ദേഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.