കോട്ടയം: കുട്ടനാട്ടിലെ സ്ഥാനാർഥി നിർണയം എൻ.സി.പിയിലും പ്രതിസന്ധി രൂക്ഷമാക്കുന് നു. മുൻ എം.എൽ.എയും പാർട്ടി അധ്യക്ഷനുമായ അന്തരിച്ച തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന ്നൊരാളെ സ്ഥാനാർഥിയാക്കാനായിരുന്നു തുടക്കത്തിൽ എൻ.സി.പി തീരുമാനമെങ്കിലും മത്സ രിക്കാനില്ലെന്ന് ഭാര്യയും മക്കളും അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പകരക്കാര നായുള്ള ചർച്ചകൾ എൻ.സി.പിയിലും ഇടതു മുന്നണിയിലും തുടങ്ങിയിരുന്നു. ഇതിനിടെ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍നിന്ന് തന്നെ പുതിയ നിർദേശം ഉയർന്നത്.
കുട്ടനാട് സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തിെൻറ അഭിപ്രായം ആരായണമെന്ന വാദം പാർട്ടിയിൽ നേരത്തേ ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിെലടുത്താണ് കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർഥിയാക്കാൻ പാർട്ടി തത്ത്വത്തിൽ തീരുമാനിച്ചത്. എന്നാൽ, തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമില്ലെന്നും ഭർതൃസഹോദരൻ തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കണമെന്നും നിർദേശിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും എന്‍.സി.പി നേതാക്കൾക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും അവർ കത്തയക്കുകയും ചെയ്തു. ഇത് എൻ.സി.പി നേതൃത്വത്തെ ചൊടിപ്പിച്ചെന്നാണ് വിവരം.
തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളോ മത്സരിക്കുന്നില്ലെങ്കിൽ എൻ.സി.പി സംസ്ഥാന സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ഡയറക്ടറുമായ സലീം പി. മാത്യുവിനെ മത്സരിപ്പിക്കാനുള്ള ചർച്ച പാർട്ടിയിൽ സജീവമാണ്. എന്നാൽ, പാർട്ടിതലത്തിൽപോലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന െസക്രട്ടറിക്കും തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി കത്തയച്ചത് എൻ.സി.പി നേതൃത്വത്തിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ടേത്ര. കാര്യങ്ങൾ ഇനി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം.
മന്ത്രിമാറ്റ ചർച്ചകൾ പാർട്ടിയിൽ സജീവമായിരിക്കെ കേന്ദ്രനേതാക്കൾ അടുത്തുതന്നെ കേരളത്തിലെത്തുന്നുണ്ട്. ഇതിനൊപ്പം സ്ഥാനാർഥി നിർണയവും നടക്കട്ടെയെന്നും പ്രമുഖ നേതാക്കൾ പറയുന്നു. തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി അയച്ച കത്ത് സി.പി.എമ്മിലും അതൃപ്തിക്ക് കാരണമായി. വിഷയം പാർട്ടിതലത്തിൽ തന്നെ നടക്കട്ടെയെന്നാണ് സി.പി.എം നിർദേശിച്ചതെന്നും എൻ.സി.പിയുടെ പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.