കുമ്പളങ്ങിയിൽനിന്ന് തേവരയിലേക്കും എറണാകുളത്തേക്കും പിന്നെ ഭരണസിരാ കേന്ദ്രങ് ങളിലേക്കും വളർന്ന രാഷ്ട്രീയ ജീവിതം. അതാണ് കെ.വി. തോമസിേൻറത്. നാലു പതിറ്റാണ്ടിനി ടയിൽ ഒരിക്കൽപോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തേവര കോളജിലെ ജൂനിയർ അധ്യാ പകനെ രാഷ്ട്രീയത്തിലും തോമസ് മാഷാക്കി വളർത്തിയത് കെ. കരുണാകരനാണ്. പനമ്പള്ളി ന ഗറിലെ മകളുടെ വസതിയിൽ ലീഡർ എത്തുേമ്പാഴൊക്കെ ആശ്രിതനും സഹായിയും പിന്നെ, വിശ്വസ്ത നുമായി കെ.വി. തോമസ്. ലീഡറില്ലെങ്കിൽ കെ.വി. തോമസ് എന്ന രാഷ്ട്രീയക്കാരൻ ഇല്ല.
തിരുത ഇനത്തിൽപെട്ട മീനിെൻറ ഗുണവിശേഷം കൂടിയായി ലീഡർ-തോമസ് ബന്ധത്തെ എതിരാളികൾ പരിഹസിച്ചു. പക്ഷേ, അതൊന്നും തോമസ് മാഷ് കാര്യമാക്കിയില്ല. രാഷ്ട്രീയത്തിലെ വളർച്ച മാത്രമായിരുന്നു ലക്ഷ്യം. അതിനൊടുവിൽ ലീഡറെ പിന്നിൽനിന്ന് കുത്താനും മടിച്ചില്ലെന്നാണ് ചരിത്രം.
കോൺഗ്രസിലാവുേമ്പാൾ പോരും തർക്കവുമൊക്കെ ഉണ്ടാവും. അതിെൻറ ബാക്കിയായിരുന്നു ലീഡറോടുള്ള വിയോജിപ്പെന്നും, അദ്ദേഹമില്ലായിരുന്നെങ്കിൽ താൻ ആരുമല്ലായിരുന്നുവെന്നും കെ.വി. തോമസ് പിന്നീട് പലവട്ടം പശ്ചാത്തപിച്ചിട്ടുണ്ട്. പശ്ചാത്താപം പാപത്തെ കഴുകിക്കളയും. കഴിഞ്ഞ മണിക്കൂറുകളിലും തോമസ് മാഷ് പശ്ചാത്തപിച്ചിരിക്കണം. സീറ്റ് നഷ്ടപ്പെട്ടപ്പോൾ പൊട്ടിത്തെറിച്ചത് ശരിയായില്ലെന്ന് തോന്നിയിരിക്കണം. ബി.ജെ.പിയിലേക്കും തുറന്നുവെക്കാൻ കഴിയുന്ന വാതിലുകൾ മനസ്സിലുണ്ടെന്ന സംശയം നാട്ടുകാർക്കിടയിൽ ഉണ്ടാക്കേണ്ടിയിരുന്നിെല്ലന്ന തോന്നൽ തികട്ടിവരുന്നുണ്ടാകണം.
പക്ഷേ, അതൊക്കെയും സംഭവിച്ചത് പുതിയ പദവികളുടെ സുവർണാവസരങ്ങൾ കാത്തിരിക്കുന്നുവെന്ന സമാശ്വാസം നേതാക്കൾ മാറിമാറി നൽകിയപ്പോഴാണ്. ഒരു പദവിയിൽനിന്ന് മറ്റൊന്നിലേക്കുള്ള ചാട്ടമായിരുന്നു കെ.വി. തോമസിെൻറ രാഷ്ട്രീയ ജീവിതം. അല്ലെങ്കിൽതന്നെ, പദവിയില്ലെങ്കിൽ പിന്നെ എന്തു കോൺഗ്രസ്!
പദവിയില്ലാതെ മൂന്നുനാല് പതിറ്റാണ്ടിനിടയിൽ ജീവിച്ചിട്ടില്ലാത്തവർക്കു മാത്രമാണ് പദവി കൈവിട്ടു പോകുന്നതിെൻറ വേദന മനസ്സിലാവുക. അതുകൊണ്ട് നേതാക്കളുടെ വേദന സംഹാരി ഫലിച്ചു. പൊട്ടിത്തെറിച്ചു പോയത് താനൊരു മനുഷ്യനാണെന്ന വിശദീകരണത്തോടെ മാഷ് വീണ്ടും കോൺഗ്രസുകാരനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.