കൊച്ചി: തന്നെ ഒഴിവാക്കുന്നത് ആരും ഒന്ന് സൂചിപ്പിച്ചുപോലും ഇല്ലെന്നാണ് എറണാകുള ത്ത് സീറ്റ് ഉറപ്പിച്ചിരുന്ന കെ.വി. തോമസിെൻറ സങ്കടം. എന്നാൽ, സംസ്ഥാനത്തെ ചില മുതിർന് ന കോൺഗ്രസ് നേതാക്കളും ജില്ലയിലെ സാധാരണപ്രവർത്തകരും ചോദിക്കുന്ന ഒരുകാര്യമുണ് ട്. സീറ്റ് പോകുമെന്ന് വ്യക്തമായ സൂചന കിട്ടിയിട്ടല്ലേ തോമസ് മാഷ് അടിക്കടി ഡൽഹി ക്ക് പോയതും ദിവസങ്ങളോളം തങ്ങിയതും? ആരുമൊന്നും പറഞ്ഞില്ലെന്ന് കെ.വി. തോമസ് ആവർത്തിക്കുേമ്പാഴും ഉത്തരവാദപ്പെട്ട നേതാക്കൾ പറയേണ്ടതെല്ലാം സമയത്തുതന്നെ പറഞ്ഞിരുെന്നന്ന വിവരമാണ് പുറത്തുവരുന്നത്. പക്ഷേ അതിരുകടന്ന ആത്മവിശ്വാസത്തിൽ അതൊന്നും ഗൗരവത്തിലെടുത്തില്ലെന്നുമാത്രം.
താൻ തന്നെയാകും സ്ഥാനാർഥിയെന്ന് തോമസ് മാഷ് അടുപ്പക്കാരോടെല്ലാം പറഞ്ഞു. കൊച്ചി നഗരത്തിെൻറ കണ്ണായ സ്ഥലങ്ങളിൽ കൂറ്റൻ ബോർഡുകൾ വെച്ചു. വോട്ട് ചോദിച്ച് ആരെയൊക്കെയോകൊണ്ട് ചുവരെഴുതിച്ചു. ആരും പറഞ്ഞിട്ടല്ല. എല്ലാം അവിടുത്തെ ഇഷ്ടപ്രകാരം. ആറുതവണ എറണാകുളത്തുനിന്ന് മത്സരിച്ച കെ.വി. തോമസിനെ ഇത്തവണയും സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിരഭിപ്രായമുണ്ടായിരുന്നു. ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. പുതിയൊരു ആളായിരുന്നെങ്കിലെന്ന് മണ്ഡലത്തിൽ നിർണായകസ്വാധീനമുള്ള ലത്തീൻ സഭയും ആഗ്രഹിച്ചു. ജനമഹാറാലിയുമായി ജില്ലയിലെ മണ്ഡലങ്ങളിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തോന്നി. എതിർസ്ഥാനാർഥിയായി പി. രാജീവ് വന്നതോടെ കോൺഗ്രസ് ക്യാമ്പ് അങ്കലാപ്പിലായി.
തോമസ് മത്സരിച്ചാൽ ഇക്കുറി മണ്ഡലം എൽ.ഡി.എഫ് കൊണ്ടുപോകുമെന്ന് ചിലർ സോണിയയെയും രാഹുലിനെയും അറിയിച്ചു. രാഹുൽ കൊച്ചിയിലെത്തിയ കഴിഞ്ഞ ബുധനാഴ്ച മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും 20 മിനിറ്റോളം കെ.വി. തോമസുമായി സംസാരിച്ചു. പൊതുവെ അതൃപ്തിയുണ്ട്. ഡൽഹിയിൽനിന്ന് ഹൈബിയെയും പരിഗണിക്കുന്നു. മാറി നിൽക്കേണ്ടിവരും. എന്നെല്ലാം അവർ വ്യക്തമായി പറഞ്ഞു.
പക്ഷേ കേസും കൂട്ടവുമായി നടക്കുന്ന ഹൈബി ഇൗഡന് വിജയസാധ്യതയില്ലെന്നായിരുന്നു തോമസിെൻറ വാദം. സീറ്റ് കൈവിട്ടുപോയേക്കുമെന്ന് തോന്നിയതോടെ അദ്ദേഹം ഡൽഹിക്ക് വിമാനം കയറി. സോണിയയെയും എ.കെ. ആൻറണിയെയും കണ്ടു. സീറ്റിെൻറ കാര്യത്തിൽ തീരുമാനമായിേട്ട ഇനി നാട്ടിലേക്കുള്ളൂവെന്ന് ഉറപ്പിച്ചു. സംസ്ഥാനനേതൃത്വം എന്തുപറഞ്ഞാലും സോണിയയുമായുള്ള ബന്ധവും സ്ക്രീനിങ് കമ്മിറ്റിയുമായുള്ള അടുപ്പവും വെച്ച് സീറ്റ് പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
കെ.വി. തോമസ് ഉചിതമായ പദവികളോടെ െപാതുരംഗത്തുണ്ടാകും –ഉമ്മൻ ചാണ്ടി
കോട്ടയം: കെ.വി. തോമസ് ഉചിതമായ പദവികളോടെ പൊതുരംഗത്തുണ്ടാകുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കെ.വി. തോമസിന് സീറ്റ് നിഷേധിച്ചതിനോട് പ്രതികരിച്ച് കോട്ടയത്ത് സംസാരിക്കുകയായിരുന്നു അേദ്ദഹം. പാർട്ടിയിൽ ആരും കെ.വി. തോമസിനെ അവഹേളിക്കാൻ മുതിരില്ല. കോൺഗ്രസിലെ മുതിർന്ന നേതാവായ കെ.വി. തോമസ് എക്കാലവും കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. കോൺഗ്രസിലെ മികച്ച സ്ഥാനാർഥി പട്ടികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.