കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള പ്രസംഗം വിവാദമായതോടെ നിഷേധിച്ച് കെ.വി. തോമസ് എം.പി. കേരള മാനേജ്മെൻറ് അസോസിയേഷെൻറ യോഗത്തിൽ താൻ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നാണ് തോമസിെൻറ വാദം. കെ.പി.സി.സി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് തോമസ് രംഗത്തെത്തിയത്. നരേന്ദ്ര മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും മാനേജ്മെൻറ് വൈദഗ്ധ്യത്തോടെ അത് നടപ്പാക്കുകയും ചെയ്യുന്നെന്നാണ് താൻ പറഞ്ഞതെന്നാണ് എം.പിയുടെ വിശദീകരണം. മോദിയുടെ പ്രവർത്തനം എങ്ങനെയാണെന്നത് മാനേജ്മെൻറ് വിദ്യാർഥികൾക്ക് പoന വിധേയമാക്കാമെന്നുമാണ് പ്രസ്താവിച്ചതെന്നും എം.പി പറഞ്ഞു.
വെള്ളിയാഴ്ചത്തെ ചടങ്ങിൽ കെ.വി. തോമസ് നടത്തിയ പ്രസംഗം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. എടുക്കുന്ന തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇത് തനിക്ക് പലപ്പോഴും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രഫ. കെ.വി. തോമസ് കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പറഞ്ഞത്.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൊക്കെ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ േമാദിക്ക് കഴിഞ്ഞു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നത് ശാസ്ത്രീയമായ ടെക്നിക്കാണ്. ഇക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പി.എ.സി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നുമുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്ത് ഒരു കലാപവുമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കെളക്കാള് താന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിെൻറ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.