കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതു പ്രവേശനം വൈകില്ലെന്ന് സൂചന നൽകി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനം യാഥാർഥ്യമാകുമെന്ന ഉറപ്പ് മുതിർന്ന നേതാക്കൾ അണികൾക്കും നൽകിക്കഴിഞ്ഞു.
മുന്നണി പ്രവേശനത്തിന് സി.പി.എം പച്ചക്കൊടി വീശുകയും എതിർപ്പുയർത്തിയിരുന്ന സി.പി.ഐ നിലപാടിൽ അയവുവരുത്തുകയും ചെയ്തതോടെ തുടർനടപടിയിലേക്ക് ജോസ് വിഭാഗം നീങ്ങുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള സീറ്റുകളുടെ പട്ടിക ജോസ് വിഭാഗം സി.പി.എം നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ത്രിതല പഞ്ചായത്ത് സമിതികളിേലക്കുള്ള സീറ്റുകളുടെ പട്ടികയാണ് നൽകിയത്. യു.ഡി.എഫിനൊപ്പം നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച സീറ്റുകളും ജയസാധ്യതയുള്ള പുതിയ സീറ്റുകളും ഇതിൽപെടും.
കോട്ടയം-ഇടുക്കി ജില്ലകളിൽ പാർട്ടിയുടെ സ്വാധീനം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതു മുന്നണി അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. കേരള കോൺഗ്രസ് ജില്ല കമ്മിറ്റികളിൽ ബഹുഭൂരിപക്ഷവും ഇടതു മുന്നണി പ്രവേശനത്തെ പിന്തുണക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.