തിരുത്തലിന് സര്‍ക്കാറും സി.പി.എമ്മും

തിരുവനന്തപുരം: നൂറുദിവസംകൊണ്ട് നേടിയ യശസ്സിനെ വിവാദങ്ങള്‍ മൂടുമ്പോള്‍ ‘തിരുത്തലി’ന് സര്‍ക്കാറും സി.പി.എമ്മും ഒരുങ്ങുന്നു.
ക്ഷേമപെന്‍ഷന്‍ കുടിശ്ശികയടക്കം വീടുകളിലത്തെിച്ച സര്‍ക്കാറിന്‍െറ യശസ്സ് തുടരെവന്ന വിവാദങ്ങളില്‍ ഉലയുകയാണ്. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദനിയമനങ്ങള്‍ പരിശോധിക്കും.

യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണവും ജിഷ വധക്കേസ് പ്രതിയെ പിടികൂടിയതും സര്‍ക്കാറിന് രാഷ്ട്രീയപ്രതിയോഗികള്‍ക്കുമേല്‍ അധീശത്വം നേടിക്കൊടുത്തു. എന്നാല്‍, സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി, സ്വാശ്രയ മെഡിക്കല്‍ പ്രവേശം, മന്ത്രിബന്ധുക്കള്‍ക്കും നേതാക്കളുടെ മക്കള്‍ക്കും പൊതുമേഖലാ സ്ഥാപനതലപ്പത്ത് നിയമനം നല്‍കിയത് എന്നിവ വിവാദമായതോടെ സര്‍ക്കാര്‍ രാഷ്ട്രീയപ്രതിരോധത്തിലായി. സി.പി.ഐ അടക്കം ഘടകകക്ഷികള്‍ മൗനംപാലിച്ചതോടെ വിവാദങ്ങള്‍ സര്‍ക്കാറിന്‍െറയും സി.പി.എമ്മിന്‍െറയും ചുമലിലായി.

കേന്ദ്രകമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനം പിന്‍വലിച്ചെങ്കിലും മന്ത്രി ഇ.പി. ജയരാജനെചുറ്റി മറ്റ് നിയമനവിവാദങ്ങള്‍ തുടരുന്നത് സര്‍ക്കാറിനും പാര്‍ട്ടിക്കും തലവേദനയായിരിക്കുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം പിന്‍വലിപ്പിക്കുകയും മന്ത്രിയോട് വിശദീകരണം ആരായുകയും ചെയ്തെങ്കിലും വിവാദം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് സി.പി.എം-എല്‍.ഡി.എഫ് നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍െറ മകന്‍െറയും ഇ.കെ. നായനാരുടെ ചെറുമകന്‍െറയും നിയമനത്തിലും ആക്ഷേപമുണ്ട്.

കണ്ണൂര്‍ ലോബിയെന്ന ആക്ഷേപത്തിന് ശക്തികൂട്ടാന്‍ മന്ത്രിയുടെ അവധാനതയില്ലാത്ത പെരുമാറ്റം ഇടയാക്കിയെന്നും ആക്ഷേപമുണ്ട്. സി.പി.എം നേതാക്കളുടെ ബന്ധുക്കളായതുകൊണ്ടുമാത്രം യോഗ്യതയുള്ളവരെ തഴയേണ്ടതില്ളെന്ന നിലപാടാണ് നേതൃത്വത്തിന്. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകനെ കിന്‍ഫ്ര ജി.എമ്മായി നിയമിച്ചത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

പിഎച്ച്.ഡിയും എം.ബി.എയുമുള്ള ഡോ. പി. ഉണ്ണിക്കൃഷ്ണന് 16വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലിചെയ്തശേഷമാണ് സ്ഥാനക്കയറ്റം നല്‍കിയത്.

Tags:    
News Summary - ldf govt, cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.