തിരുവനന്തപുരം: മലബാറിലെ മുസ്ലിംലീഗ് അപ്രമാദിത്വം തകർക്കാൻ അഞ്ച് സ്വതന്ത്ര എം.എൽ.എമാരെ മുൻനിർത്തി രാഷ്ട്രീയ കരുനീക്കം. വിഷയം സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ പരിഗണനയിലാണ്. കെ.ടി. ജലീൽ (തവനൂർ), പി.വി. അൻവർ (നിലമ്പൂർ), വി. അബ്ദുറഹ്മാൻ (താനൂർ), പി.ടി.എ. റഹീം (കുന്ദമംഗലം), കാരാട്ട് റസാഖ് (കൊടുവള്ളി) എന്നിവരാണ് അഞ്ച് എം.എൽ.എമാർ. ഇവരിൽ ഒരാളൊഴികെ ഇടതുമുന്നണി സ്വതന്ത്രരായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരെ ഒരു രാഷ്ട്രീയപാർട്ടി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്ന നിർദേശമാണ് സി.പി.എമ്മിന് മുന്നിൽ.
നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) സംസ്ഥാന നേതൃത്വത്തിേൻറതാണ് നിർദേശം. വി. അബ്ദുറഹ്മാൻ മാത്രമാണ് നാഷനൽ സെക്കുലർ കോൺഫറൻസ് സ്ഥാനാർഥിയായി മത്സരിച്ചത്. പി.ടി.എ. റഹീം എൻ.എസ്.സി സംസ്ഥാന പ്രസിഡൻറാണ്. പക്ഷേ, മത്സരിച്ചത് എൽ.ഡി.എഫ് സ്വതന്ത്രനായാണ്. മുന്നണി വികസന ചർച്ചക്കൊപ്പം എൻ.എസ്.സി നേതൃത്വത്തിെൻറ നിർദേശവും ഇടംപിടിക്കും.
അഞ്ച് എം.എൽ.എമാരെ കൂടാതെ 2016ൽ തിരൂരിൽ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിെൻറ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദേശം പ്രായോഗികമായാൽ ലീഗിെൻറ അപ്രമാദിത്വത്തിന് കൂച്ചുവിലങ്ങിടാനാവുമെന്നാണ് വിലയിരുത്തൽ. െഎ.എൻ.എൽ, ലോക്താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ആർ.എസ്.പി (ലെനിനിസ്റ്റ്), കേരള കോൺഗ്രസ് (ബി), നാഷനലിസ്റ്റ് സെക്കുലർ കോൺഫറൻസ്, ജെ.എസ്.എസ്, സി.എം.പി എന്നീ കക്ഷികളാണ് ഇടതുമുന്നണി പ്രവേശനം കാക്കുന്നത്.
ഇവരെ ഇൗ നിലയിൽ ഘടകകക്ഷിയാക്കുന്നത് അപ്രായോഗികമെന്ന അഭിപ്രായമാണ് സി.പി.എമ്മിനും സി.പി.െഎക്കും. സമാനസ്വഭാവമുള്ളവർ ഒന്നിക്കുകയാണ് നല്ലതെന്നും അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.