തിരുവനന്തപുരം: ആേരാപണവിധേയരായ രണ്ടു മന്ത്രിമാരെയും കൈവിടാതെ ഇടതുമുന്നണി. വെള്ളിയാഴ്ച ചേർന്ന മുന്നണിയോഗം മന്ത്രിമാരായ കെ.കെ. ശൈലജ, തോമസ് ചാണ്ടി എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളിക്കളയാനാണ് തീരുമാനിച്ചത്. ആരോപണങ്ങൾ സംബന്ധിച്ച് കാര്യമായി ചർച്ചപോലും ഉണ്ടായില്ലെന്ന നിലപാടിലാണ് മുന്നണി കൺവീനർ വൈക്കം വിശ്വൻ.
ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയർന്ന ഭൂമികൈയേറ്റം ഉൾപ്പെടെ വിവാദങ്ങൾ നടന്നത് യു.ഡി.എഫ് സർക്കാറിെൻറ കാലത്താണെന്നും വിലയിരുത്തി. പിണറായി വിജയൻ സർക്കാറിനെതിരെ ആക്ഷേപങ്ങളൊന്നും ഉന്നയിക്കാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. അതിനായി ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചിട്ടുണ്ട്. അവയെ അർഹിച്ച അവജ്ഞയോടെ കണ്ടാൽ മതിയെന്ന നിലപാടാണ് മുന്നണിക്കുള്ളത്. ലാവലിൻ എന്ന ‘ഭൂതത്തിൽ’ ഏറെ പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷവും തൽപരകക്ഷികളും പിണറായിയെ കുറ്റമുക്തമാക്കിയ കോടതി വിധിയിൽ നിരാശരായെന്ന വിലയിരുത്തലുമുണ്ടായി.
ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെയുണ്ടായ കോടതി പരാമർശം ഡിവിഷൻ ബഞ്ച്തന്നെ നീക്കം ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിൽ പ്രതിപക്ഷത്തിെൻറ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതായും യോഗം വിലയിരുത്തി. ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനത്തിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് കൺവീനർ പറഞ്ഞു. കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാമെന്ന് മന്ത്രി തോമസ് ചാണ്ടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ ഫീസ് വർധന സംബന്ധിച്ച കാര്യങ്ങളിൽ കോടതിവിധി അനുസരിച്ചുമാത്രമേ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയൂ. അതു ലംഘിച്ചാൽ കോടതിയലക്ഷ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഫീസ് വർധനക്കായി കോടതിയുടെ ഇടപെടലുണ്ടാക്കാനുള്ള ശ്രമമാണ് മാനേജ്മെൻറുകൾ നടത്തുന്നത്. നിയമപരമായി കാര്യങ്ങൾ നീങ്ങെട്ടയെന്ന വിലയിരുത്തലാണ് എൽ.ഡി.എഫ് നടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.