Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമന്ത്രിമാരെ കൈവിടാതെ...

മന്ത്രിമാരെ കൈവിടാതെ ഇടതുമുന്നണി;  തെറ്റ്​ ചെയ്​തിട്ടി​െല്ലന്ന്​ വിലയിരുത്തൽ

text_fields
bookmark_border
മന്ത്രിമാരെ കൈവിടാതെ ഇടതുമുന്നണി;  തെറ്റ്​ ചെയ്​തിട്ടി​െല്ലന്ന്​ വിലയിരുത്തൽ
cancel
തി​രു​വ​ന​ന്ത​പു​രം: ആ​േ​രാ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ടു മ​ന്ത്രി​മാ​രെ​യും കൈ​വി​ടാ​തെ ഇ​ട​തു​മു​ന്ന​ണി. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന മു​ന്ന​ണി​യോ​ഗം മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, തോ​മ​സ്​ ചാ​ണ്ടി എ​ന്നി​വ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കാ​ര്യ​മാ​യി ച​ർ​ച്ച​പോ​ലും ഉ​ണ്ടാ​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മു​ന്ന​ണി ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ.

ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ്​​ചാ​ണ്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന ഭൂ​മി​കൈ​യേ​റ്റം ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ന​ട​ന്ന​ത്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​െൻറ കാ​ല​ത്താ​ണെ​ന്നും വി​ല​യി​രു​ത്തി. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​നെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. അ​തി​​നാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളെ​യും കൂ​ട്ടു​പി​ടി​ച്ചി​ട്ടു​ണ്ട്. അ​വ​യെ അ​ർ​ഹി​ച്ച അ​വ​ജ്ഞ​യോ​ടെ ക​ണ്ടാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ്​ മു​ന്ന​ണി​ക്കു​ള്ള​ത്. ലാ​വ​ലി​ൻ എ​ന്ന ‘ഭൂ​ത​ത്തി​ൽ’ ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ്ര​തി​പ​ക്ഷ​വും ത​ൽ​പ​ര​ക​ക്ഷി​ക​ളും പി​ണ​റാ​യി​യെ കു​റ്റ​മു​ക്ത​മാ​ക്കി​യ കോ​ട​തി വി​ധി​യി​ൽ നി​രാ​ശ​രാ​യെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ടാ​യി.

 ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ​യു​ണ്ടാ​യ കോ​ട​തി പ​രാ​മ​ർ​ശം ഡി​വി​ഷ​ൻ ബ​ഞ്ച്​​ത​ന്നെ നീ​ക്കം ചെ​യ്​​തി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​​െൻറ ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി. ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ത്തി​​െൻറ നി​യ​മ​ന​ത്തി​ൽ തെ​റ്റു​ണ്ടെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്ന്​ ക​ൺ​വീ​ന​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തും. ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഏ​ത്​ അ​ന്വേ​ഷ​ണ​വും നേ​രി​ടാ​മെ​ന്ന്​ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

മെ​ഡി​ക്ക​ൽ ഫീ​സ്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ കോ​ട​തി​വി​ധി അ​നു​സ​രി​ച്ചു​മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യൂ. അ​തു​ ലം​ഘി​ച്ചാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങും. ഫീ​സ്​ വ​ർ​ധ​ന​ക്കാ​യി കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ മാ​നേ​ജ്​​മ​െൻറു​ക​ൾ ന​ട​ത്തു​ന്ന​ത്. നി​യ​മ​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ നീ​ങ്ങ​െ​ട്ട​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsministersmalayalam newssupports
News Summary - LDF supports ministers- Kerala news
Next Story