യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ശിവഗിരി സന്ദർശിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകൾക്ക് അനുമതി –ഹസൻ

വർക്കല: തദ്ദേശതെരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ പ്രാദേശിക നീക്കുപോക്കുകൾ ആകാമെന്നും അതിന് പ്രാദേശിക യു.ഡി.എഫ് കമ്മിറ്റികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കൺവീനർ എം.എം. ഹസൻ. ശിവഗിരിയിലെത്തിയ യു.ഡി.എഫ് കൺവീനർ ശിവഗിരി മഠം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇപ്പോൾ യു.ഡി.എഫിലേക്ക് പുതിയ കക്ഷികളെ എടുക്കുന്നതിനെക്കുറിച്ച് യാതൊരു ആലോചനയുമില്ല. യു.ഡി.എഫ് ഇപ്പോഴും ശക്തമാണ്.

ഈ രീതിയിൽ തന്നെയാണ് തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനശ്രീ മിഷൻ ചെയർമാൻ ബാലചന്ദ്രനൊപ്പമെത്തിയ യു.ഡി.എഫ് കൺവീനറെ ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.എം. ബഷീർ, യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, അഡ്വ.കെ.ആർ. അനിൽകുമാർ, കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വർക്കല എസ്.അൻവർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ രഘുനാഥൻ, മണ്ഡലം പ്രസിഡൻറ്​ വി. ജോയി, നഗരസഭാ കൗൺസിലർമാരായ പാറപ്പുറം ഹബീബുല്ല, എസ്. പ്രദീപ് തുടങ്ങിയവർ സ്വീകരിച്ചു.

ശിവഗിരിയിൽ ശ്രീനാരായണഗുരുവി​െൻറ സമാധി മണ്ഡപം സന്ദർശിച്ചശേഷം ശ്രീനാരായണ ധർമസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി വിശുദ്ധാനന്ദയുമായി അൽപസമയം സംസാരിച്ചശേഷമാണ് യു.ഡി.എഫ് കൺവീനർ മടങ്ങിയത്.

Tags:    
News Summary - local alliances allowed in local body election 2020- MM Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.