കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ കച്ചമുറുക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികളും. കാടിളക്കിയുള്ള പ്രചാരണത്തിന് സാമൂഹിക അകലവും കോവിഡ് പ്രോട്ടോകോളും കെണ്ടയ്ൻമെൻറ് സോണുകളും തടസ്സമാകുേമ്പാൾ 'ഡിജിറ്റൽ വോട്ടുതേടൽ' സജീവമാകും.
സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം െകാഴുപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികളെല്ലാം. വാർഡ് തലത്തിൽ വാട്സ് അപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാറിെൻറ നേട്ടങ്ങൾ വിവരിച്ചുള്ള പോസ്റ്റുകളായിരുന്നു സി.പി.എം പ്രവർത്തകരുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ നിറഞ്ഞത്.
കഴിഞ്ഞ ദിവസം മുതൽ കൊലപാതക രാഷ്ട്രീയത്തിെൻറ കഥകളാണ് ഷെയർചെയ്യുന്നത്. കോവിഡ് കാലത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നിരുന്നു.
പാർട്ടി റിപ്പോർട്ടിങ്ങുകളും വെർച്വൽ രീതിയിലാണ്. പാർട്ടിയുടെ വിവിധ പേജുകൾക്ക് ലൈക്ക് നൽകാൻ നിശ്ചിത േക്വാട്ട അടക്കം തീരുമാനിച്ച് കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്്. 5.36 ലക്ഷമാണ് 'സി.പി.എം കേരള' എന്നാണ് പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിെൻറ ലൈക്ക്. ബി.ജെ.പിയുടെ 'ബി.ജെ.പി കേരളം' എന്ന പേജിന് 6.61 ലക്ഷം ലൈക്കുകളുണ്ട്. എന്നാൽ, സജീവമായ പോസ്റ്റുകളും കമൻറുകളും സി.പി.എം പേജിലാണുള്ളത്. 'ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള' എന്ന കോൺഗ്രസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2.64 ലക്ഷം മാത്രമാണ് ലൈക്ക്. പ്രാദേശിക തലത്തിൽ കോൺഗ്രസ് സോഷ്യൽ മീഡിയ സംവിധാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കങ്ങൾക്ക് അടുത്തിടെ തുടക്കമിട്ടിരുന്നു.
മുസ്ലിം ലീഗ് ഓരോ ജില്ലയില്‍നിന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ചുപേരെ വീതം ഉള്‍പ്പെടുത്തി 'സോഷ്യല്‍ മീഡിയ വളൻറിയര്‍ കോറം' രൂപവത്കരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലീഗ് ഹൗസ് കേന്ദ്രീകരിച്ച് സമൂഹ മാധ്യമ പ്രചാരണം ഏകോപിപ്പിക്കും.
പ്രാദേശികമായ വികസന പ്രവർത്തനങ്ങളും അഴിമതി ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കാനാണ് മിക്ക പാർട്ടികളും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.