തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി ‘കുപ്പായം’ തുന്നി ബി.ജെ.പി നേതാക്കൾ. തലവേദന സൃഷ്ടിച്ച് ബി.ഡി.ജെ.എസും രംഗത്തുണ്ട്. സ്ഥിരമായി നിയമസ ഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന നേതാക്കളിൽ ചിലർ ഇക്കുറിയും സജീവമാ ണ്. വ്യാഴാഴ്ച തൃശൂരിൽ ചേർന്ന കോർ കമ്മിറ്റി, നേതൃയോഗങ്ങളിൽ ഇത് പ്രകടമായി.
എന് നാൽ, ഗ്രൂപ്പിസം പലർക്കും കടുത്ത വെല്ലുവിളിയാണ്. ഗ്രൂപ് അടിസ്ഥാനത്തിൽ വീതംവെക്കുന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങുന്നു. മുൻകാലങ്ങളിൽ ബി.ജെ.പിക്ക് സ്വന്തം സ്ഥാനാർഥികളായിരുന്നു മിക്ക സീറ്റുകളിലും. എന്നാൽ, ഇക്കുറി എട്ട് സീറ്റിൽ അവകാശവാദം ഉന്നയിച്ച് ബി.ഡി.ജെ.എസ് ഉണ്ട്. അവർക്ക് ഇത്രയും സീറ്റ് നൽകുന്നതിൽ ഗ്രൂപ് ഭേദമന്യേ ബി.ജെ.പിയിൽ വിയോജിപ്പുണ്ട്. ആറെണ്ണം നൽകേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള യോഗത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾതന്നെ കടുത്ത എതിർപ്പുണ്ടായതായാണ് വിവരം.
ആലത്തൂർ, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് എന്നിവ ബി.ഡി.ജെ.എസിനും കോട്ടയം കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനും കൊടുക്കാമെന്നാണ് ഇപ്പോൾ ധാരണ. പാർട്ടിക്ക് പ്രതീക്ഷയുള്ള തിരുവനന്തപുരം, തൃശൂർ, കാസർകോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ സ്വന്തം സ്ഥാനാർഥികൾ വേണമെന്നാണ് ആവശ്യം. ആറ്റിങ്ങലിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ആണ് പരിഗണനയിൽ. പത്തനംതിട്ടയിൽ എം.ടി. രമേശ്, പാലക്കാട് ശോഭ സുരേന്ദ്രൻ, തൃശൂരിൽ എ.എൻ. രാധാകൃഷ്ണൻ അല്ലെങ്കിൽ കെ. സുരേന്ദ്രൻ, കാസർകോട് കെ. സുരേന്ദ്രൻ എന്നിങ്ങനെ ഗ്രൂപ്പുകൾ അവകാശം ഉന്നയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി
തൃശൂർ: ലോക്സഭാ െതരഞ്ഞെടുപ്പിന് പ്രവർത്തന പരിപാടിയൊരുക്കി ബി.ജെ.പി. തൃശൂരിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടു. ഫെബ്രുവരി അഞ്ചിന്മുമ്പ് ബൂത്തു കമ്മിറ്റികൾ സജ്ജമാക്കും. ഫെബ്രുവരി 12 മുതൽ രണ്ടുവരെ ‘എെൻറ കുടുംബം, ബി.ജെ.പി കുടുംബം’ എന്ന ഗൃഹസമ്പർക്കപരിപാടി നടക്കും. കേന്ദ്രനേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.