സി.പി.എം ലോക്സഭ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ. സ്ഥാനാർഥ ികൾ സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ നിർദേശം ബുധനാഴ്ച വിവിധ പാർലമെൻറ് മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചർച്ച ചെയ്തപ്പോൾ ചിലയിടത്ത് പുതിയ പേര ുകൾ ഉയർന്നു. നാലു എം.എൽ.എമാരെ പാർട്ടി മത്സര രംഗത്തിറക്കുമെന്നാണ് സൂചന.
എറണാ കുളത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.രാജീവും വടകരയിൽ കണ്ണൂര്‍ ജില്ല സെക്രട ്ടറി പി. ജയരാജനും പത്തനംതിട്ടയിൽ ആറന്മുള എം.എൽ.എ വീണ ജോർജും കോഴിക്കോട്ട് എ.പ്ര ദീപ് കുമാർ എം.എൽ.എയും പൊന്നാനിയിൽ പി.വി.അൻവർ എം.എൽ.എയുമായിരിക്കും സ്ഥാനാർഥിക ൾ. കോട്ടയത്ത് സംസ്ഥാന നേതൃത്വം നിർദേശിച്ച സിന്ധുമോൾ ജേക്കബിനെ പിന്തള്ളി ജില്ല സെ ക്രട്ടറിയും മുൻ എം.എൽ.എയുമായ വി.എൻ. വാസവെൻറ പേരാണ് മണ്ഡലം കമ്മിറ്റി മുന്നോട്ട് വെച്ചത്.
അന്തിമ തീരുമാനം ഒമ്പതിന് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വമാണ് പ്രഖ്യാപിക് കുക. കാസർക്കോടൊഴികെ മറ്റു സിറ്റിങ് സീറ്റുകളിൽ നിലവിലെ എം.പിമാരെ മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.
കോഴിക്കോട്ട് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെ നേരിടാൻ ശക്തനായ ആൾ തന്നെ വേണമെന്ന വികാരമാണ് നോർത്ത് മണ്ഡലം എം.എൽ.എയായ എ. പ്രദീപ് കുമാറിന് തുണയായത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിെൻറ പേരും ഇവിടേക്ക് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു.
വടകരയിൽ പി. ജയരാജനു പുറമെ പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസന്‍ എന്നീ പേരുകളാണ് സംസ്ഥാന കമ്മിറ്റിയുടെ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന മണ്ഡലം കമ്മിറ്റി പി.ജയരാജനെ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ വടകര പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിെൻറ ചുക്കാന്‍പിടിച്ചത് പി. ജയരാജനായിരുന്നു. ആലപ്പുഴയിൽ നേതൃയോഗത്തിൽ അരൂർ എം.എൽ.എ എ.എം. ആരിഫിെൻറ പേര് മാത്രമാണ് ഉയർന്നത്.
ബുധനാഴ്ച കുറ്റിപ്പുറം തൃക്കണാപുരത്ത് ചേർന്ന പാർട്ടി പൊന്നാനി മണ്ഡലം യോഗം നിലമ്പൂർ എം.എൽ.എ പി.വി. അൻവറിെൻറ പേരാണ് മുന്നോട്ട്വെച്ചത്. ഇവിടെ താനൂർ എം.എൽ.എ വി. അബ്ദുറഹ്മാനെയും മന്ത്രി കെ.ടി. ജലീലിനെയും പരിഗണിച്ചിരുന്നു. മലപ്പുറത്ത് വി.പി. സാനുവായിരിക്കും സ്ഥാനാർഥി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമായ സകരിയ്യയുടെ മകനാണ് സാനു.
ചാലക്കുടിയിൽ ഇന്നസെൻറ് തന്നെ സ്ഥാനാർഥിയായേക്കും. പാര്‍ലമെൻറ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇന്നസെൻറിനെതിരെ രൂക്ഷ വിമര്‍ശം ഉയർന്നെങ്കിലും പകരം ആരെയും ഉയർത്തിക്കാട്ടാനില്ലാത്തതാണ് അദ്ദേഹത്തിന് സാധ്യത വർധിപ്പിച്ചത്. ഇന്നസെൻറിനെ ചാലക്കുടിയിൽതന്നെ സാധ്യത വർധിക്കുകയും എറണാകുളത്ത് അനുയോജ്യ സ്ഥാനാർഥിക്കുള്ള അന്വേഷണം എങ്ങുമെത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പി.രാജീവിന് നറുക്ക് വീണത്.
കോട്ടയത്ത് ഉഴവൂർ പഞ്ചായത്ത് അംഗം സിന്ധുമോൾ ജേക്കബിനേക്കാൾ വിജയസാധ്യത കൂടുതൽ വി.എൻ. വാസവനാണെന്നാണ് പാർലമെൻറ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയ റിപ്പോർട്ടിലുള്ളത്. മത്സരത്തിനിെല്ലന്ന് വാസവൻ അറിയിച്ചെങ്കിലും കമ്മിറ്റി തള്ളി.
അതേസമയം, ഇടുക്കിയിൽ സിറ്റിങ് എം.പി. ജോയ്സ് ജോർജിനെ സ്ഥാനാർഥിയാക്കാനുള്ള നിർദേശം സി.പി.എം ഇടുക്കി ലോക്സഭ മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു. പത്തനംതിട്ടയിൽ ആറന്മുള എം.എൽ.എ വീണ ജോർജ് എൽ.ഡി.എഫ് സ്ഥാനാർഥിയാകാൻ സാധ്യതയേറി. പാർട്ടി സംസ്ഥാന നേതൃത്വമാണ് വീണ ജോർജിെൻറ പേര് നിർദേശിച്ചത്. ജില്ല കമ്മിറ്റി പേരുകളൊന്നും മുന്നോട്ടുെവച്ചിട്ടില്ല.
കാസർകോട് പാർലമെൻറ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ് പരിഗണിച്ച കെ.പി. സതീഷ് ചന്ദ്രെൻറ പേരിന് പുറമെ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരും ഉയർന്നു. എങ്കിലും, സതീഷ് ചന്ദ്രനു തന്നെയാണ് കൂടുതൽ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.