Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എം പട്ടികയിൽ...

സി.പി.എം പട്ടികയിൽ നാലു എം.എൽ.എമാർ

text_fields
bookmark_border
ldf-candidates
cancel
camera_alt??.??????, ??.?? ?????, ?.???????? ?????, ??? ???????

സി.​പി.​എം ലോ​ക്​​സ​ഭ സ്​​ഥാ​നാ​ർ​ഥി സാ​ധ്യ​താ പ​ട്ടി​ക​യി​ൽ അ​പ്ര​തീ​ക്ഷി​ത മാ​റ്റ​ങ്ങ​ൾ. സ്​​ഥാ​നാ​ർ​ഥ ി​ക​ൾ സം​ബ​ന്ധി​ച്ച സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​​​​െൻറ നി​ർ​ദേ​ശം ബു​ധ​നാ​ഴ്​​ച വി​വി​ധ പാ​ർ​ല​മ​​​െൻറ്​ മ​ണ്​​ഡ​ലം ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​പ്പോ​ൾ ചി​ല​യി​ട​ത്ത്​ പു​തി​യ പേ​ര ു​ക​ൾ ഉ​യ​ർ​ന്നു. നാ​ലു എം.​എ​ൽ.​എ​മാ​രെ​ പാ​ർ​ട്ടി മ​ത്സ​ര രം​ഗ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

എ​റ​ണാ​ കു​ള​ത്ത്​ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം പി.​രാ​ജീ​വും വ​ട​ക​ര​യി​ൽ ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട ്ട​റി പി. ​ജ​യ​രാ​ജ​നും പ​ത്ത​നം​തി​ട്ട​യി​ൽ ആ​റ​ന്മു​ള എം.​എ​ൽ.​എ വീ​ണ ജോ​ർ​ജും കോ​ഴി​ക്കോ​ട്ട്​ എ.​പ്ര​ ദീ​പ്​ കു​മാ​ർ എം.​എ​ൽ.​എ​യും പൊ​ന്നാ​നി​യി​ൽ പി.​വി.​അ​ൻ​വ​ർ എം.​എ​ൽ.​എ​യു​മാ​യി​രി​ക്കും സ്​​ഥാ​നാ​ർ​ഥി​ക ​ൾ. കോ​ട്ട​യ​ത്ത്​ സം​സ്​​ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ പി​ന്ത​ള്ളി ജി​ല്ല സെ ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ വി.​എ​ൻ. വാ​സ​വ​​​​െൻറ പേ​രാ​ണ്​ മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്നോ​ട്ട്​ ​വെ​ച്ച​ത്.

അ​ന്തി​മ തീ​രു​മാ​നം ഒ​മ്പ​തി​ന്​ എ​ല്‍.​ഡി.​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് പ്ര​ഖ്യാ​പി​ക് കു​ക. കാ​സ​ർ​ക്കോ​ടൊ​ഴി​കെ മ​റ്റു സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ നി​ല​വി​ലെ എം.​പി​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട്ട്​ ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ടു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ നേ​രി​ടാ​ൻ ശ​ക്​​ത​നാ​യ ആ​ൾ ത​ന്നെ വേ​ണ​മെ​ന്ന വി​കാ​ര​മാ​ണ്​ നോ​ർ​ത്ത്​ മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​യ എ. ​പ്ര​ദീ​പ് കു​മാ​റി​​ന്​ തു​ണ​യാ​യ​ത്. ഡി.​വൈ.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​​​​െൻറ പേ​രും ഇ​വി​ടേ​ക്ക്​ സം​സ്​​ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വ​ട​ക​ര​യി​ൽ ​ പി. ​ജ​യ​രാ​ജ​നു​ പു​റ​മെ ​ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി. ​ശി​വ​ദാ​സ​ന്‍ എ​ന്നീ പേ​രു​ക​ളാ​ണ് സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി പി.​ജ​യ​രാ​ജ​നെ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ വ​ട​ക​ര പാ​ർ​ല​മ​​​െൻറ്​ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്‍.​ഡി.​എ​ഫി​​​​െൻറ ചു​ക്കാ​ന്‍പി​ടി​ച്ച​ത് പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നേ​തൃ​യോ​ഗ​ത്തി​ൽ അ​രൂ​ർ എം.​എ​ൽ.​എ എ.​എം. ആ​രി​ഫി​​​​െൻറ പേ​ര്​ മാ​ത്ര​മാ​ണ്​ ഉ​യ​ർ​ന്ന​ത്.

ബു​ധ​നാ​ഴ്​​ച കു​റ്റി​പ്പു​റം തൃ​ക്ക​ണാ​പു​ര​ത്ത്​​ ചേ​ർ​ന്ന പാ​ർ​ട്ടി പൊ​ന്നാ​നി മ​ണ്ഡ​ലം യോ​ഗം നി​ല​മ്പൂ​ർ എം.​എ​ൽ.​എ പി.​വി. അ​ൻ​വ​റി​​​​െൻറ പേ​രാ​ണ്​ മു​ന്നോ​ട്ട്​​വെ​ച്ച​ത്. ഇ​വി​ടെ താ​നൂ​ർ എം.​എ​ൽ.​എ വി. ​അ​ബ്​​ദു​റ​ഹ്​​മാ​​നെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​നെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. മ​ല​പ്പു​റ​ത്ത്​ വി.​പി. സാ​നു​വാ​യി​രി​ക്കും സ്​​ഥാ​നാ​ർ​ഥി. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​മാ​യ സ​ക​രി​യ്യ​യു​ടെ മ​ക​നാ​ണ്​ സാ​നു.

ചാ​ല​ക്കു​ടി​യി​ൽ ഇ​ന്ന​സ​​​െൻറ്​ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. പാ​ര്‍ല​മ​​​െൻറ്​ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഇ​ന്ന​സ​​​െൻറി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശം ഉ​യ​ർ​ന്നെ​ങ്കി​ലും പ​ക​രം ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നി​ല്ലാ​ത്ത​താ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​ത്. ഇ​ന്ന​സ​​​െൻറി​നെ ചാ​ല​ക്കു​ടി​യി​ൽ​ത​ന്നെ സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും എ​റ​ണാ​കു​ള​ത്ത്​ അ​നു​യോ​ജ്യ സ്​​ഥാ​നാ​ർ​ഥി​ക്കു​ള്ള അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തി​രി​ക്കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പി.​രാ​ജീ​വി​ന്​ ന​റു​ക്ക്​ വീ​ണ​ത്​.

കോ​ട്ട​യ​ത്ത്​ ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത്​ അം​ഗം സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ൽ വി.​എ​ൻ. വാ​സ​വ​നാ​ണെ​ന്നാ​ണ്​ പാ​ർ​ല​മ​​​െൻറ്​ മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. മ​ത്സ​ര​ത്തി​നി​െ​ല്ല​ന്ന്​ വാ​സ​വ​ൻ അ​റി​യി​ച്ചെ​ങ്കി​ലും ക​മ്മി​റ്റി​ ത​ള്ളി.

അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ൽ സി​റ്റി​ങ്​ എം.​പി. ജോ​യ്സ് ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശം സി.​പി.​എം ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ആ​റ​ന്മു​ള എം.​എ​ൽ.​എ വീ​ണ ജോ​ർ​ജ്​ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി. പാ​ർ​ട്ടി സം​സ്​​ഥാ​ന നേ​തൃ​ത്വ​മാ​ണ്​ വീ​ണ ജോ​ർ​ജി​​​​െൻറ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്​. ജി​ല്ല ക​മ്മി​റ്റി പേ​രു​ക​ളൊ​ന്നും മു​ന്നോ​ട്ടു​െ​വ​ച്ചി​ട്ടി​ല്ല.

കാ​സ​ർ​കോ​ട്​ പാ​ർ​ല​മ​​​െൻറ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് പ​രി​ഗ​ണി​ച്ച കെ.​പി. സ​തീ​ഷ് ച​ന്ദ്ര​​​​െൻറ പേ​രി​ന് പു​റ​മെ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്​​ണ​ൻ മാ​സ്​​റ്റ​റു​ടെ പേ​രും ഉ​യ​ർ​ന്നു. എ​ങ്കി​ലും, സ​തീ​ഷ്​ ച​ന്ദ്ര​നു ത​ന്നെ​യാ​ണ്​​ കൂ​ടു​ത​ൽ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsLDF CandidatesLok Sabha Electon 2019
News Summary - Lok Sabha Election 2019 LDF Candidates in Kerala -Politics News
Next Story