കൊച്ചി: പാർട്ടി ദേശീയനേതാക്കൾ കേരളത്തിൽ മത്സരിക്കുന്നതിനെപറ്റി ചർച്ച നടന്നിട ്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കൾ കേരളത്തിൽ മത്സരിേച്ചക്കുമെന്ന പ്രചാരണങ്ങളും അദ്ദേഹം തള്ളി.
രാജ്യത്ത് മുെമ്പങ്ങും കണ്ടിട്ടില്ലാത്തവിധമുള്ള വർഗീയധ്രുവീകരണത്തിനാണ് കേരളത്തിൽ ബി.ജെ.പി ശ്രമിക്കുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽതന്നെയാണ്. കോൺഗ്രസുമായുള്ള ദേശീയ സഖ്യസാധ്യതകൾ തെരഞ്ഞെടുപ്പിനുശേഷമേ ആലോചിക്കൂ. ദേശീയതലത്തിൽ തെരഞ്ഞെടുപ്പിനുശേഷമാണ് സഖ്യങ്ങൾ വരാറുള്ളത്. ’98ൽ എൻ.ഡി.എയും 2004 ൽ യു.പി.എയും വന്നത് അങ്ങനെയാണ്. 2019ലും അതുതന്നെ സംഭവിക്കും. കേരളത്തിൽ സി.പി.എമ്മിന് തിരിച്ചടി നേരിടുമെന്ന് പ്രവചിച്ച സർവേകളെയും യെച്ചൂരി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.