കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡ ി.എഫിനും മികച്ച സാധ്യതയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്ത ി. കരിപ്പൂർ വിമാനത്താവളം, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) സംവരണം, ശ രീഅത്ത് ആക്ടിന് പുതിയ ചട്ടമുണ്ടാക്കിയതിലെ പോരായ്മ തുടങ്ങിയ വിഷയങ്ങളിൽ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാനും തീരുമാനമായി. കെ.എ.എസ് സംവരണ വിഷയത്തിൽ സെക്രേട്ടറിയറ്റിനുമുന്നിൽ വ്യാഴാഴ്ച പ്രതിഷേധസംഗമം നടത്തും.
അഖിലേന്ത്യാതലത്തിൽ ബി.ജെ.പി പരാജയപ്പെടുമെന്നും മതേതരമുന്നണിയുെട വിജയത്തിനായി നിലപാട് സ്വീകരിക്കുമെന്നും മുസ്ലിംലീഗ് േദശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തടക്കം ബി.െജ.പിയെ പ്രോത്സാഹിപ്പിച്ചത് എൽ.ഡി.എഫിന് വിനയായിരിക്കുകയാണ്.
ശബരിമലയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും ഭരണ വിരുദ്ധത മറച്ചുവെക്കാന്‍ ഒത്തുകളിക്കുകയാണ്. സാമ്പത്തിക സംവരണ വിഷയത്തിൽ പാർലമെൻറിൽ ലീഗ് എതിർത്ത് വോട്ട് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചത്ത് െകാണ്ടുവെന്നതിെൻറ തെളിവാണ് അദ്ദേഹത്തിെൻറ െകാല്ലത്തെ പ്രസംഗമെന്ന് നേതാക്കൾ പറഞ്ഞു. പൗരത്വബിൽ വിഷയത്തിലടക്കം പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് ഒറ്റപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമമമെന്നും മുത്തലാഖ് ബിൽ നിയമ നിർമാണ ചരിത്രത്തിലെ വികലമായ തീരുമാനമാെണന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി .
കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ മൂന്നില്‍ രണ്ടു സ്ട്രീമുകളിലും സംവരണം നിഷേധിക്കുന്നത് കടുത്ത വിവേചനവും പിന്നാക്ക -ദലിത് -ആദിവാസി -ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയമായും നിയമപരമായും യോജിച്ച സമരത്തിന് മുസ്ലിംലീഗ് നേതൃത്വം നല്‍കും. കേരള സര്‍ക്കാര്‍ വികലമായി നടപ്പാക്കുന്ന ശരീഅത്ത് ചട്ടം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ഫലപ്രദമായ ഭേദഗതികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരം രമ്യമായി പരിഹരിക്കണം. മലപ്പുറത്തുകാർ നികൃഷ്ടജീവികളെല്ലന്ന് മന്ത്രി ഇ.പി ജയരാജെൻറ പരാമർശം സൂചിപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.