മധ്യപ്രദേശിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി

ലക്നോ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളുടെ പേര് പുറത്തുവിട്ട് സമാജ് വാദി പാർട്ടി. സിദ്ധി, പരസ് വാഡ, ബലാഗട്ട്, നിവാരി, പന്ന, ബുദ്നി എന്നീ ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് എസ്.പി നേതൃത്വം പ്രഖ്യാപിച്ചത്.

മധ്യപ്രദേശിലെ 230 സീറ്റിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നവംബർ 28നാണ് വോട്ടെടുപ്പ്. ഡിസംബർ 11നാണ് വോട്ടെണ്ണൽ. തുടർച്ചയായി മൂന്നാം തവണയാണ് ബി.ജെ.പി മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.

ബി.ജെ.പി-49, കോൺഗ്രസ്​-39, ബി.എസ്​.പി-01, സ്വതന്ത്രർ-01 എന്നിങ്ങനെയാണ് നിലവിലെ സീറ്റുനില.

Tags:    
News Summary - Madhya Pradesh Election: SP Announced six Candidate -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.