തിരുവനന്തപുരം: എസ്.എഫ്.െഎ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പത്തുദിവസം പിന്നിടുേമ്പാഴും പ്രധാന പ്രതികളെ പിടികൂടാനാകാതെ സർക്കാറും സി.പി.എമ്മും പത്മവ്യൂഹത്തിൽ. മകനെ കൊന്നവരെ 10 ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ താനും കുടുംബവും മരിക്കും എന്നാണ് അഭിമന്യുവിെൻറ പിതാവ് മനോഹരൻ കഴിഞ്ഞദിവസം വികാരഭരിതനായി പറഞ്ഞത്. ഇതോടെ ജിഷ്ണു പ്രണോയ് സംഭവത്തിനുശേഷം മറ്റൊരു സി.പി.എം കുടുംബത്തിെൻറ കണ്ണീര് കൂടിയാണ് ആഭ്യന്തര വകുപ്പിനുമേൽ വീഴുന്നത്.
മകെൻറ കൊലപാതകത്തിൽ നീതി തേടിയ ജിഷ്ണുവിെൻറ മാതാവ് മഹിജയും കുടുംബവും പൊലീസിൽനിന്ന് ക്രൂരമായ ആക്രമണമാണ് നേരിട്ടത്.
ഒത്തുതീർപ്പിനുശേഷം ‘മഹിജ എന്ത് നേടി’ എന്ന് മുഖ്യമന്ത്രി പരസ്യമായി ചോദിച്ചതോടെ ആ പാർട്ടി കുടുംബം അവഹേളിതരുമായി. സമാന സാഹചര്യത്തിലേക്കാണോ അഭിമന്യു കൊലപാതകവും നീങ്ങുന്നതെന്ന ആശങ്ക സി.പി.എം നേതൃത്വത്തിലുണ്ട്. പൊലീസ് തലപ്പത്തെ അഭിപ്രായഭിന്നത സേനയിൽ അപ്പാടെ പടർന്നതിെൻറ പ്രതിഫലനമാണ് മാവോവാദികളുടെ ഏറ്റുമുട്ടൽ കൊല മുതൽ അഭിമന്യുവിെൻറ കൊലവരെയുള്ള സംഭവങ്ങളെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ, ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാത, വടയമ്പാടി ജാതി മതിൽ എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങൾക്കെതിരായ പൊലീസ് അതിക്രമത്തെ ആഭ്യന്തരവകുപ്പ് ന്യായീകരിക്കുകയാണ് ചെയ്തത്. ദലിത്, ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളായിരുന്നു പൊലീസ് അതിക്രമത്തിെൻറ ഇര.
അതേസമയം, ഹിന്ദുത്വ ശക്തികൾക്കെതിരായ പരാതികളിൽ ആഭ്യന്തരവകുപ്പിന് മൃദുസമീപനെമന്ന ആക്ഷേപവുമുണ്ടായി. കെ.പി. ശശികലയുടെ വിദ്വേഷ പ്രസംഗത്തിനും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സമൂഹമാധ്യമത്തിൽ വന്ന പ്രസ്താവനക്കും എതിരായ പരാതികൾ ഇഴയുകയാണ്. ഹാദിയ കേസിൽ സർക്കാർ ഇടപെടലിലെ പരാജയവും തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ മെല്ലെപ്പോക്കും മറ്റ് ഉദാഹരണങ്ങൾ. അഭിമന്യു കേസിൽ പ്രതികെള പിടികൂടുന്നതിെൻറ പേരിൽ ന്യൂനപക്ഷ വിഭാഗത്തിലെ നിരവധിപേരെ പിടികൂടുന്നത് സർക്കാറിനെതിരായി തിരിയുമോ എന്നും സി.പി.എം ഉത്കണ്ഠപ്പെടുന്നു. അനുതാപപൂർണമായ സാഹചര്യം ഇല്ലാതായി പൊലീസ് വീഴ്ചയുടെ ഭാരം പാർട്ടിയുടെ ചുമലിലാകുമോ എന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.