മുംബൈ: ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും ശക്തമായി നിലനില്‍ക്കുമ്പോഴും മഹാരാഷ് ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വിദര്‍ഭ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് തിരിച്ചറിയാനാക ാതെ രാഷ്ട്രീയ പാര്‍ട്ടികള്‍. 2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വലിയ ഒറ്റക്കക ്ഷിയാക്കുന്നതില് പ്രധാന പങ്കുവഹിച്ചത് മുമ്പ് കോണ്‍ഗ്രസ് തട്ടകമായിരുന്ന വിദര്‍ഭ യായിരുന്നു. 62ല്‍ 44 മണ്ഡലങ്ങളും ബി.ജെ.പിെക്കാപ്പം നിന്നു. കോണ്ഗ്രസിെനതിരായ ഭരണവിരു ദ്ധ വികാരവും കര്‍ഷകരോഷവും നരേന്ദ്ര മോദിയിലുള്ള പ്രതീക്ഷയുമായിരുന്നു ബി.ജെ.പിയെ അന്ന് തുണച്ചത്.
വിദര്‍ഭ സംസ്ഥാന വാദത്തോടുള്ള ബി.ജെ.പിയുടെ അനുകൂല സമീപനവും മുഖ്യഘടകമായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ധനമന്ത്രി സുധീര്‍ മുങ്കന്തിവാറും അടക്കം ആറു മന്ത്രിമാരെ നല്‍കിയാണ് ബി.ജെ.പി വിധര്‍ഭയോട് നന്ദി പ്രകടിപ്പിച്ചത്. എന്നാല്‍, ഇത്തവണ ബി.ജെ.പിയെയും കര്‍ഷകരോഷം തുറിച്ചുനോക്കുന്നു. പല പദ്ധതികള്‍ക്കും തുടക്കമിടുകയും 34,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ജനങ്ങള്‍ക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. കര്‍ഷക ആത്മഹത്യയും കാര്‍ഷിക പ്രതിസന്ധിയും തുടരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെ 1799 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. അതില്‍ 822 പേരും വിധര്ഭയില്നിന്നാണ്.
2018 ജനുവരി മുതല്‍ ആഗസ്റ്റുവരെ സംസ്ഥാനത്ത് നടന്ന 1715 കര്‍ഷക ആത്മഹത്യയില്‍ 808 പേര് വിദര്‍ഭയില്‍നിന്നാണ്. ബി.ജെ.പി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ വർധിച്ചുവരുന്നത് കര്‍ഷക പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിെൻറ സൂചനയായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരുടെ ദുരവസ്ഥക്ക് കാരണക്കാര്‍ മുന്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ മുന്‍ സര്ക്കാറുമാണെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് വിദര്‍ഭയില്‍ പറയുന്നത്. വിദര്‍ഭ നേരിടുന്ന പ്രശ്നങ്ങളോട് മുഖംതിരിച്ച് കശ്മീരിെൻറ പ്രത്യേക പദവിയും രാജ്യസുരക്ഷയും മോദി എന്ന രക്ഷകനെയുമാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. വിദര്‍ഭ സംസ്ഥാന വാദത്തില്‍ തീര്‍ത്തും മൗനത്തിലുമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുൻ കേന്ദ്ര സഹമന്ത്രിയായ ബി.ജെ.പി പ്രമുഖന് ഹൻസ്രാജ് ആഹിറും ശിവസേന പ്രമുഖന് ആനന്ദ്റാവ് അഡ്സുലും തോറ്റത് ബി.ജെ.പിയെ കൂടുതല്‍ ജാഗ്രതയിലാക്കിയിട്ടുണ്ട്. മറ്റെന്തിനേക്കാളും ജാതീയത ഒരു ഘടകമായി മാറിയേക്കാവുന്നതും പ്രതികൂലമാകും. ബി.ജെ.പിക്കെതിരായ ഘടകങ്ങള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് മേഖലയിലെ രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു.
നാരായൺ റാണെ ബി.ജെ.പിയിൽ
മുംബൈ: മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ പാർട്ടി മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ ബി.ജെ.പിയിൽ ലയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ലയനം. റാണെയോടൊപ്പം മക്കളായ മുൻ കോൺഗ്രസ് എം.പി നിലേഷ് റാണെ, കോൺഗ്രസ് സിറ്റിങ് എം.എൽ.എ നിതേഷ് റാണെ എന്നിവരും ബി.ജെ.പിയിൽ ചേർന്നു. നിതേഷാണ് തിങ്കളാഴ്ച നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കങ്കവലിയിലെ ബി.ജെ.പി സ്ഥാനാർഥി.
2005ൽ ഉദ്ധവ് താക്കറെ ശിവസേന പ്രസിഡൻറായതോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. 2017ൽ ബി.ജെ.പിയിൽ ചേരാനായി കോൺഗ്രസ് വിട്ടു. എന്നാൽ, ബി.ജെ.പി മഹാരാഷ്ട്ര നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്വന്തം പാർട്ടിയുണ്ടാക്കി മാറി നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.