മുംബൈ: തീരുമാനം വൈകുന്നുവെങ്കിലും മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറ െയെ മുന്നിൽ നിർത്തി സർക്കാർ രൂപവത്കരിക്കാനുള്ള കോൺഗ്രസ്, എൻ.സി.പി നീക്കം പുരോഗ മിക്കുന്നതായി സൂചന. വിവിധ വിഷയങ്ങളിൽ ഇതുവരെ ശിവസേന കൈക്കൊണ്ട വിരുദ്ധ നിലപാടു കളിൽ കോൺഗ്രസ് വ്യക്തത വരുത്തുകയാണെന്നാണ് വിവരം. ബി.ജെ.പിയുടെ പൗരത്വ ഭേദഗതി ബി ല്ല് പാർലമെൻറിൽ ശിവസേന എതിർത്തേക്കും എന്നും സൂചനയുണ്ട്.
ഞായറാഴ്ച നടത്താനിര ുന്ന അയോധ്യ സന്ദർശനം ഉദ്ധവ് താക്കറെ നിർത്തിവെച്ചതും ഇതുമായി ചേർത്തുകാണുന്നു. സേനയുമായി സഖ്യം സംബന്ധിച്ച ചർച്ച കോൺഗ്രസും എൻ.സി.പിയും ഡൽഹിയിൽ തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളായ അഹ്മദ് പട്ടേൽ, എ.കെ. ആൻറണി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തി.
ചർച്ച അവസാനിച്ചതിനു പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവുത്തും ശരദ് പവാറും തമ്മിലും കൂടിക്കാഴ്ച നടന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് പവാറിെൻറ ഡൽഹിയിലെ വസതിയിൽ കോൺഗ്രസ്, എൻ.സി.പി നേതാക്കളുടെ സംയുക്ത യോഗം നടക്കും. ചൊവ്വാഴ്ച നടക്കാനിരുന്ന യോഗം ഇന്ദിര ഗാന്ധിയുടെ ജന്മദിന പരിപാടികളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നുവെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. മലികിന് പുറമെ അജിത് പവാർ, സുനിൽ തട്കരെ തുടങ്ങിയ എൻ.സി.പി നേതാക്കളും ഡൽഹിയിലുണ്ട്. തീരുമാനം നീളുമെന്നും സൂചനയുണ്ട്.
അതേസമയം, പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് ശിവസേന കോൺഗ്രസ് ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സേന എം.എൽ.എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട പവാറിെൻറ വിരുദ്ധ പ്രസ്താവന ശിവസൈനികരിൽ ആശയക്കുഴപ്പമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്.
അതേസമയം, പിന്നിൽനിന്ന് കുത്തിയ ബി.ജെ.പിയെ മഹാരാഷ്ട്രയിൽനിന്ന് പിഴുതെറിയുമെന്ന് പറഞ്ഞും തങ്ങളെ എൻ.ഡി.എയിൽനിന്ന് പുറത്താക്കാനുള്ള ബി.ജെ.പിയുടെ അധികാരത്തെ ചോദ്യം ചെയ്തും ശിവസേന മുഖപത്രം ചൊവ്വാഴ്ചയും മുഖപ്രസംഗമെഴുതി. ബാൽതാക്കറെയും അദ്വാനിയും ജോർജ് ഫെർണാണ്ടസും ചേർന്ന് എൻ.ഡി.എ രൂപവത്കരിക്കുമ്പോൾ കുട്ടികളായിരുന്നവരാണ് ഇന്ന് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും തലപ്പത്തുള്ളതെന്ന പരിഹാസവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.