ന്യൂഡൽഹി: കർണാടകത്തിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് കിട്ടിയത് ആഴ്ചകൾ. ബി.ജെ. പിക്ക് സർക്കാറുണ്ടാക്കാൻ കഴിയാതെ പോയ മഹാരാഷ്ട്രയിൽ പ്രതിപക്ഷ പാർട്ടിക്ക് ഒര ുദിവസം തികച്ചു കിട്ടിയില്ല. ഗവർണറെ റബർസ്റ്റാമ്പാക്കി തിരക്കിട്ട് രാഷ്ട്രപതി ഭ രണം ഏർപ്പെടുത്തിയത് കുതിരക്കച്ചവടത്തിന് ബി.ജെ.പിക്ക് വലിയ അവസരം നൽകുന്നതാ ണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കടുത്ത അധികാര ദുർവിനിയോഗമാണ് ബി.ജെ.പി മഹാരാഷ്ട്രയിൽ നടത്തിയത്. കർണാടകത്തിൽ മാത്രമല്ല ഗോവ, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ജമ്മു-കശ്മീർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ഊടുവഴി മാർഗം ഉപയോഗിച്ച ബി.ജെ.പി മഹാരാഷ്ട്രയിൽ അത് കൂടുതൽ വിപുലമായി നടപ്പാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി.
കൂടുതൽ സമയം ഗവർണർ അനുവദിക്കാത്തതു വഴി സർക്കാർ രൂപവത്കരണത്തിന് അവസരം നിഷേധിച്ചത് ചോദ്യംചെയ്യുന്ന ശിവസേന സുപ്രീംകോടതിയിൽ ഹരജിനൽകിയത് പ്രമുഖ അഭിഭാഷകനായ കപിൽ സിബൽ മുഖേനയാണ്. പണക്കരുത്തും അധികാരവും ദുർവിനിയോഗം ചെയ്ത് ഇനിയുള്ള നാളുകളിൽ പ്രതിപക്ഷപാർട്ടി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുമെന്ന് കപിൽ സിബൽ ആരോപിച്ചു.
മഹാരാഷ്ട്രയിൽ ധിറുതിപ്പെട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഭരണഘടന, ജനാധിപത്യ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്, സി.പി.എം തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം, ഭരിക്കാൻ പോകുന്നവരുടെ കരുത്ത്, ഭരണസ്ഥിരത തുടങ്ങിയ കാര്യങ്ങളൊക്കെ നിയമസഭക്കുള്ളിലാണ് തെളിയിക്കപ്പെടേണ്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഭരണഘടന ചട്ടങ്ങളുടെ കശാപ്പാണ് മഹാരാഷ്ട്രയിൽ നടന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.