പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ​ർ​ധ​ന: യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ​യി​ൽ

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പി​െൻറ അവസാന പോളിങ് ശതമാനം 71.33. മുൻ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ. 07 ശതമാനത്തി​െൻറ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 70.41 ശതമാനമായിരുന്നു ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്ക്. രാത്രി വൈകി അവസാന കണക്കെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് 71.33 ശതമാനമാണെന്ന് തിട്ടപ്പെടുത്തിയത്.

മുസ്ലിം ലീഗ് തട്ടകങ്ങളായ കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി നിയമസഭ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിങ് നടന്നത്. യഥാക്രമം 73.76, 73.39, 71.79 എന്നിങ്ങനെയാണ് മൂന്ന് മണ്ഡലങ്ങളിലെയും പോളിങ് ശതമാനം. ഏറ്റവും കുറവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ മണ്ഡലമായ വേങ്ങരയിലാണ് (67.76). അതേമസയം, 2014ൽ ഇവിടുത്തെ പോളിങ് ശതമാനം 65.26 മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമായ വേങ്ങരയിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുസ്ലിം ലീഗ്.

അതേസമയം, ലീഗി​െൻറ കോട്ടകളായ കൊണ്ടോട്ടിയിലും മലപ്പുറത്തും 2014നെക്കാൾ പോളിങ് ശതമാനം കൂടിയത് അവരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ലീഗ്-കോൺഗ്രസ് പോര് ഏറ്റവും പ്രകടമായിരുന്ന കൊണ്ടോട്ടി മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് തന്നെയാണ് പോളിങ് ശതമാനം വ്യക്തമാക്കുന്നത്.

കോൺഗ്രസ് വോട്ടുകൾ ചോർന്നാൽ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. ഇക്കാര്യം മനസ്സിലാക്കിയുള്ള കോൺഗ്രസ് നേതൃത്വത്തി​െൻറ ഇടപെടൽ മണ്ഡലത്തിലുണ്ടായതിനാലാണ് ഭൂരിപക്ഷത്തിൽ കാര്യത്തിൽ മുസ്ലിംലീഗ് പ്രതീക്ഷ പുലർത്തുന്നത്. എൽ.ഡി.എഫ് ക്യാമ്പിലെ മ്ലാനതയാണ് പോളിങ് ശതമാനത്തിൽ പ്രതീക്ഷിച്ച വർധനയുണ്ടാവാതിരിക്കാൻ കാരണമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തോളം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

തങ്ങളുടെ ഉറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്യിക്കാൻ സാധിച്ചതായി എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞതവണ പി.കെ. സൈനബക്ക് ലഭിച്ച വോട്ടിനെക്കാൾ എം.ബി. ഫൈസലിന് ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. പുതിയ വോട്ടർമാരുടെ പിന്തുണയും പോളിങ് ശതമാനം വർധിക്കാതിരുന്നതും അനുകൂല ഘടകങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ പെരിന്തൽമണ്ണയിലും മങ്കടയിലും മികച്ച പോളിങ് രേഖെപ്പടുത്തിയതും അവർക്ക് പ്രതീക്ഷയേകുന്നു. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച തെരഞ്ഞെടുപ്പുകളിലെല്ലാം തങ്ങളെ പിന്തുണച്ച നിഷ്പക്ഷ വോട്ടർമാരുടെ മരവിപ്പിൽ പാർട്ടിക്ക് ആശങ്കയുണ്ട്. 2014നെക്കാൾ നില മെച്ചപ്പെടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. തങ്ങളുടെ സ്വാധീന മേഖലയായ വള്ളിക്കുന്നിലും കൊണ്ടോട്ടിയിലുമുണ്ടായ പ്രവർത്തകരുടെ ആവേശത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തിങ്കളാഴ്ചയാണ് വോെട്ടണ്ണൽ.

 

Tags:    
News Summary - malappuram election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.