കോട്ടയം: സി.പി.െഎ നേതൃത്വം തുടരുന്ന വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം തീരുമാനം. ഇതിെൻറ ഭാഗമായി കെ.എം. മാണി അഴിമതിക്കാരനാണെന്ന് ആവർത്തിച്ച സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിക്കെതിരെ പാർട്ടി നേതൃത്വം വക്കീൽ നോട്ടീസ് അയച്ചു.
ഒരാഴ്ചക്കുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്. തെളിവുകളില്ലാതെയാണ് ആരോപണമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. സി.പി.െഎ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി മലപ്പുറത്ത് എത്തിയപ്പോഴാണ് മാണി അഴിമതിക്കാരൻതന്നെയെന്ന് സുധാകർ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത്. സി.പി.െഎക്കതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇൗ മാസം 18ന് സ്റ്റിയറിങ് കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ട്.
വക്കീൽ നോട്ടീസിന് പിന്നാലെ സി.പി.ഐയെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിയും രംഗത്തെത്തി. സി.പി.െഎക്കെതിരെ ആദ്യമായാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിക്കുന്നത്. ഇതിെനാപ്പം പൊന്തൻപുഴ വനഭൂമി പ്രശ്നം സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിലടക്കം വിഷയം ഉയർത്തും. കഴിഞ്ഞദിവസം പൊന്തൻപുഴ വിഷയത്തിൽ സി.പി.െഎ നേതൃത്വത്തിനും വനം വകുപ്പിനുമെതിരെ മാണി ഗ്രൂപ് അഴിമതി ആരോപണമുന്നയിച്ചിരുന്നു. സി.പി.െഎയിലെയും വനം വകുപ്പിലെയും ഉന്നതനും ഉദ്യോഗസ്ഥരും ഏഴുകോടി കൈക്കൂലി വാങ്ങി കേസ് അട്ടിമറിച്ചെന്നായിരുന്നു സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫൻ ജോർജിെൻറ ആരോപണം.
നിരന്തരം അഴിമതി ആരോപിക്കുന്ന സി.പി.െഎക്ക് അതേ നാണയത്തിൽ മറുപടി നൽകാൻകൂടി ലക്ഷ്യമിട്ടായിരുന്നു മാണി വിഭാഗത്തിെൻറ നീക്കം. എന്നാൽ, തെളിവ് െകാണ്ടുവരേട്ടയെന്ന് പറഞ്ഞ് കാനം ആരോപണം തള്ളി. ഇതോടെയാണ് സ്റ്റീഫൻ ജോർജ് വെള്ളിയാഴ്ച കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തിയത്. സി.പി.െഎ സമ്മേളന പ്രതിനിധികൾക്കുള്ള തുറന്ന കത്തിലൂടെയായിരുന്നു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.