മുഖ്യനാകുമെന്ന് പറയാതെ പറഞ്ഞ് പരീകര്‍

മുംബൈ/ചണ്ഡിഗഢ്: ബി.ജെ.പി അധികാരത്തിലത്തെിയാല്‍ ഗോവയില്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലത്തെുമെന്ന് സൂചന നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ഡല്‍ഹിയില്‍ ഗോവന്‍ ഭക്ഷണം കിട്ടാത്തതിനാല്‍ നാലു  കിലോ ഭാരം കുറഞ്ഞെന്നായിരുന്നു പ്രസ്താവന. രാവിലെ പനാജിയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്‍െറ വാക്കിനെ എങ്ങനെ വേണമെങ്കിലും എടുത്തോളൂ എന്നും അദ്ദേഹം പറഞ്ഞു. ചതുഷ്കോണ മത്സരമാണ് നടക്കുന്നതെങ്കിലും മറ്റ് മൂന്ന് കോണുകളും ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 40 മണ്ഡലങ്ങളിലേക്കായി 251 പേരാണ് വിധി തേടുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി-ഗോവന്‍ സുരക്ഷാ മഞ്ച്-ശിവേസേന സഖ്യം എന്നിവര്‍ തമ്മില്‍ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. ബി.ജെ.പി 37ഉം കോണ്‍ഗ്രസ് 38ഉും ആപ് 39 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സ്ത്രീകള്‍ക്കായി പിങ്ക് നിറത്തില്‍ പ്രത്യേകം പോളിങ് ബൂത്തുകള്‍ ഒരുക്കിയതും വോട്ട് ചെയ്യാനത്തെിയ വനിതകള്‍ക്ക് പിങ്ക് ടെഡി ബെയറുകള്‍ സമ്മാനമായി നല്‍കിയതും ശ്രദ്ധേയമായി. സൈനിക മേഖലകളിലുള്ള ഗോവന്‍ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വോട്ട് സംവിധാനമൊരുക്കിയിരുന്നു. ഗോവയില്‍ പോളിങ് സമയം ഏഴു മുതല്‍ അഞ്ചു വരെയും പഞ്ചാബില്‍ അത് എട്ടു മുതല്‍ അഞ്ചു വരെയുമായിരുന്നെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ നട്ടെല്ലില്ലാതെ മോദിക്കു മുന്നില്‍ കീഴടങ്ങിയെന്നും കെജ്രിവാള്‍ ആരോപിച്ചു.

Tags:    
News Summary - manohar parikkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.